മത്സ്യവും പച്ചക്കറികളുടേയും കശുവണ്ടിയുടേയും കുരുമുളകിന്റേയും മറ്റു നാണ്യ വിളകളുടെയും കലവറ. വിവിധ സാധനങ്ങൾ വാങ്ങാനും വിൽക്കാനും എത്തുന്ന കർഷകരുടെ തിരക്ക്. ഇതിനു ചുവടുപിടിച്ച് ഉത്സവ പ്രതീതി ഉണർത്തി വിവിധതരം കച്ചവടങ്ങൾ മറുഭാഗത്ത്. തിങ്കൾ, വ്യാഴം…
തെക്ക് - പടിഞ്ഞാറൻ അറബിക്കടലിൽ സെപ്റ്റംബർ 16 മുതൽ 18 വരെ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ…
ചിറയിൻകീഴ് മണ്ഡലത്തിൽ മത്സ്യത്തൊഴിലാളികൾക്കായി 'പുനർഗേഹം'പദ്ധതിയിൽപ്പെടുത്തി നിർമിച്ചവീടുകളുടെ താക്കോൽദാനം ഭക്ഷ്യ - സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു.65 കുടുംബങ്ങൾക്കാണു മണ്ഡലത്തിൽ പദ്ധതിപ്രകാരം വീടുകൾ നിർമിച്ചത്. അടുത്ത ഘട്ടത്തിൽ കൂടുതൽ വീടുകൾ നിർമിക്കുമെന്നു…
തീരദേശമേഖലയിൽ 50 മീറ്ററിനുള്ളിൽ താമസിക്കുന്നതും വേലിയേറ്റ ഭീഷണിയുള്ളതുമായ മുഴുവൻ കുടുംബങ്ങളെയും മാറ്റിപ്പാർപ്പിക്കാനുള്ള സമഗ്ര പദ്ധതിയാണു സർക്കാർ ആസൂത്രണം ചെയ്യുന്നതെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പുനർഗേഹം പദ്ധതിപ്രകാരം കാരോട് മൽസ്യതൊഴിലാളി കുടുംബങ്ങൾക്കായി…
തിരുവനന്തപുരം ജില്ലയിൽ 16 സെപ്റ്റംബർ 2135 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2446 പേർ രോഗമുക്തരായി. 17.4 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 16413 പേർ ചികിത്സയിലുണ്ട്. പുതുതായി 5203 പേരെ…
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 'ഗ്രാമിക' എന്ന പേരിൽ പുതിയ പദ്ധതി നടപ്പിലാക്കുന്നു. വനിതകൾക്കു കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന മംഗലപുരം, പോത്തൻകോട്,…
തിരുവനന്തപുരം: ജില്ലയിൽ ഭൂരഹിതരായി കഴിഞ്ഞിരുന്ന 86 പേർക്കു കൂടി സ്വന്തം പേരിൽ ഭൂമിയായി. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി വിവിധ താലൂക്കുകളിൽവച്ച് ഇവ വിതരണം ചെയ്തു. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും…
ജില്ലയിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും അധ്യാപക, അധ്യാപകേതര ജീവനക്കാർക്കും ആദ്യ ഡോസ് കോവിഡ് വാക്‌സിൻ ഒരാഴ്ചയ്ക്കകം നൽകും. ഇതിനുള്ള നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജോത് ഖോസ അറിയിച്ചു. വാക്സിൻ ലഭ്യതയനുസരിച്ചത്…
നവകേരള സൃഷ്ടിക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മികച്ച ഖരമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഒരുക്കിയിട്ടുളള ജില്ലകൾക്കായി സർക്കാർ ആവിഷ്‌കരിച്ച ശുചിത്വ നഗരത്തിനും ശുചിത്വ ഗ്രാമത്തിനുമുളള നവകേരള പുരസ്‌കാരം ആറ്റിങ്ങൽ നഗരസഭയ്ക്കും പൂവച്ചൽ ഗ്രാമ പഞ്ചായത്തിനും ലഭിച്ചു. രണ്ടു…
തിരുവനന്തപുരം: കയ്യേറ്റക്കാരോടൊപ്പമല്ല കുടിയേറ്റക്കാരോടൊപ്പമാണ് സംസ്ഥാന സര്‍ക്കാര്‍ എന്നും നില്‍ക്കുക എന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍.അനില്‍. സ്വന്തമായുളള ഭൂമിക്ക് പട്ടയം ലഭിച്ചവര്‍ സര്‍ക്കാരിന്റെ അധീനതയിലുളള കുറച്ച് ഭൂമി കൂടി കയ്യേറാം എന്നു കരുതിയാല്‍…