തിരുവനന്തപുരം ഗവ. ലോ കോളജിൽ പഞ്ചവത്സര ബി.എ എൽ.എൽ.ബിക്ക് 2022-23 വർഷത്തേക്ക് ഉണ്ടാകാനിടയുള്ള ഏതാനും ഒഴിവിൽ എൻട്രൻസ് കമ്മീഷണറുടെ നിബന്ധനകൾക്ക് വിധേയമായി ഡിസംബർ 26ന് രണ്ടു വരെ അപേക്ഷകൾ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

2023 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി/എസ്.എസ്.എല്‍.സി (എച്ച്.ഐ), ടി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) പരീക്ഷകളുടെ ഫീസ് ഫൈനോടു കൂടി അടയ്ക്കാനുള്ള തീയതി നീട്ടി. 350 രൂപ സൂപ്പര്‍ ഫൈനോടു കൂടി ഡിസംബര്‍ 23 വരെ ഫീസ് സ്വീകരിക്കും.

2022-23 അദ്ധ്യയന വര്‍ഷം ബി.എസ്.സി നഴ്സിംഗ് കോഴ്സിന് എറണാകുളം. പാലക്കാട്, കാസര്‍ഗോഡ് സിമെറ്റ് കോളേജുകളില്‍ ഒഴിവുള്ള NRI ക്വാട്ടാ സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് ഡിസംബര്‍ 23 ന് നടക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍…

2022 സെപ്റ്റംബറില്‍ പരീക്ഷാഭവന്‍ നടത്തിയ പത്താംതരം തുല്യതാ പരീക്ഷ എഴുതിയവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരീക്ഷാസെന്ററുകളില്‍ നിന്ന് വാങ്ങണം. സേ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പിന്നീട് വിതരണം ചെയ്യും.

വട്ടിയൂർക്കാവ് സെൻട്രൽ  പോളിടെക്‌നിക് കോളേജിൽ ഒരു വർഷം ദൈർഘ്യമുള്ള ഫൈബർ  റീ-ഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (എഫ്.ആർ.പി) കോഴ്‌സിൽ ഒഴിവുണ്ട്.  ഇതിനുള്ള സ്‌പോട്ട് അഡ്മിഷൻ 20ന് ഉച്ചയ്ക്ക് 2നു ശേഷം കോളേജിൽ നടത്തും. എസ്.എസ്.എൽ.സി/തത്തുല്യ കോഴ്‌സും, [(മെഷീനിസ്റ്റ്,…

പാലോട്, ട്രൈബൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോട് അനുബന്ധിച്ച കരിയർ ഡവലപ്മെന്റ് സെന്റർ ആഭിമുഖ്യത്തിൽ, ബിരുദാനന്തര ബിരുദം കഴിഞ്ഞതോ, ബിരുദാനന്തര ബിരുദം ചെയ്യുന്നതോ ആയ ഉദ്യോഗാർഥികൾക്കായി യു.ജി.സി-നെറ്റ്, ജനറൽ പേപ്പറിന്റെ 40 മണിക്കൂർ ദൈർഘ്യമുള്ള സൗജന്യ പരിശീലന…

തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രവും അസാപും സംയുക്തമായി നടത്തുന്ന നൈപുണ്യ വികസന കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് എൽ.ഇ.ഡി ലൈറ്റ് പ്രൊഡക്ട്സ് ഡിസൈൻ ആൻഡ് മാർക്കറ്റിംഗ്, പ്രൊഫഷണൽ സർട്ടിഫിക്കേഷൻ ഇൻ ആർട്ടിസനൽ ബേക്കറി, അപ്പാരൽ…

സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തുന്ന വിവിധ പോളിടെക്‌നിക് ഡിപ്ലോമ സെമസ്റ്റർ പരീക്ഷകളുടെ നോട്ടിഫിക്കേഷനുകളും സമയക്രമവും പ്രസിദ്ധീകരിച്ചു. പരീക്ഷകൾ ജനുവരി 4ന് ആരംഭിക്കും. വിശദ വിവരങ്ങൾക്ക് www.sbte.kerala.gov.in.

സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (അയാട്ട) എയർപോർട്ട് ഓപ്പറേഷൻസ് കോഴ്സ് ആരംഭിക്കുന്നു. അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം.…

ഇംഗ്ലീഷിൽ ആശയ വിനിമയം നടത്തുന്നതിന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിൽ കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ച് അപേക്ഷ ക്ഷണിച്ചു. ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാനുള്ള സൗകര്യം തിരുവനന്തപുരം, കണ്ണൂർ സെന്ററുകളിൽ ലഭ്യമാണ്.…