രോഗബാധയുടെ തോതനുസരിച്ച് വയനാട് ജില്ലയിൽ പ്രത്യേക ശ്രദ്ധ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലായിടത്തെയും കണ്ടെയ്ൻമെന്റ് സോണുകൾ പ്രത്യേകമായി സംരക്ഷിക്കും. സംസ്ഥാനത്തെ കണ്ടെയ്ൻമെന്റ് സോണുകൾ വിട്ട് യാത്ര അനുവദിക്കില്ല. ആരോഗ്യ പ്രവർത്തകരും പോലീസും…

രോഗം സ്ഥിരീകരിച്ച് ചികിത്‌സയിലുള്ളത് 80 പേർ കേരളത്തിൽ ഇന്ന് 16 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വയനാട് ജില്ലയിൽനിന്ന് അഞ്ചുപേർക്കും, മലപ്പുറം ജില്ലയിൽനിന്ന് നാലുപേർക്കും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ…

കോവിഡ് 19നെ തുടർന്നുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തുണ്ടായ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടത്താൻ ചുമതലപ്പെടുത്തിയ സംസ്ഥാന പ്ലാനിങ് ബോർഡിന്റേയും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാൻസ് ആന്റ് ടാക്‌സേഷന്റേയും റിപ്പോർട്ടുകൾ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികൾക്ക് വാളയാർ, മുത്തങ്ങ ചെക്ക്‌പോസ്റ്റുകൾ വഴിയുള്ള യാത്ര റീഷെഡ്യൂൾ ചെയ്യാൻ അവസരം. യാത്രാപാസ് ലഭിച്ചവർക്ക് കോവിഡ് ജാഗ്രത പോർട്ടൽ വഴി തീയതി നേരത്തേയാക്കാനാണ് അവസരം. ഇതിനുള്ള ക്രമീകരണം…

സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം (എംഎസ്എംഇ) വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനുള്ള പ്രത്യേക പാക്കേജായ വ്യവസായ 'ഭദ്രത'യ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മൊത്തം 3,434 കോടി രൂപയുടെ സഹായമാണ് ഈ പാക്കേജിലൂടെ വ്യവസായങ്ങൾക്ക് ലഭ്യമാക്കുക.…

കോവിഡ് പ്രതിരോധം മുൻനിർത്തി പൊതുജനാരോഗ്യ സംവിധാനത്തിൽ ഇടപെടലുകലും പൊതുസമൂഹത്തിന്റെ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ ഉൾക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുസമൂഹത്തിന്റെയാകെ രോഗ പ്രതിരോധശക്തി വർധിപ്പിക്കുക എന്നതും കോവിഡ് 19നെ ചികിത്സിച്ചു സുഖപ്പെടുത്തുന്ന സ്പെഷ്യലൈസ്ഡ്…

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരുടെ കാര്യത്തിൽ കേരളം ഫലപ്രദമായ ക്രമീകരണം ഉണ്ടാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ പോർട്ടലിൽ അവർ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവർക്ക് അവർ വരേണ്ട തീയതിയും സമയവും…

ഈ വർഷം സാധാരണ നിലയിൽ കവിഞ്ഞ മഴയുണ്ടാകുമെന്ന കാലാവസ്ഥ വിദഗ്ധരുടെ സൂചന മുന്നിൽക്കണ്ട് അടിയന്തര തയാറെടുപ്പ് നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാലവർഷം സാധാരണ നിലയിലായാൽ തന്നെ, ആഗസ്റ്റിൽ അതിവർഷം ഉണ്ടാകുമെന്ന…

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും 2020-21 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടി മെയ് 18ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്‌കൂളുകളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നേരിട്ടെത്തി പ്രവേശനം നേടാം.…

പൊതുവിഭാഗം മുൻഗണനേതര സബ്സിഡിരഹിത വെള്ളക്കാർഡുടമകൾക്കുള്ള സൗജന്യകിറ്റ് അവസാനഘട്ട വിതരണം 15 മുതൽ നടക്കും. മേയ് 21 മുതൽ പി.എം.ജി.കെ.എ.വൈ പ്രകാരമുള്ള റേഷൻ വിതരണം ആരംഭിക്കുന്നതിനാൽ ഇതിനു ശേഷം സൗജന്യക്കിറ്റുകളുടെ വിതരണം ഉണ്ടാവില്ല. റേഷൻകാർഡിലെ അവസാനത്തെ…