സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ ഭവന പദ്ധതിയായ ലൈഫ് മിഷന്റെ മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ പുരോഗതി ജില്ലാതല കർമ്മസമിതികളുടെ നേതൃത്വത്തിൽ വിലയിരുത്തും.  നവകേരളം കർമ്മപദ്ധതി കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പിന്റെയും സർക്കാരിന്റെ വികസന ഉപദേഷ്ടാവ് സി.എസ് രഞ്ജിത്തിന്റെയും നേതൃത്വത്തിലാണ്…

സെക്രട്ടേറിയറ്റിലെ കൃഷി തല്പരരായ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ഗ്രീൻ വോളന്റിയേഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റിലെ അനക്സ് രണ്ടിനു മുകളിൽ നടത്തിയ മണ്ണില്ലാകൃഷി( അക്വാപോണിക്സ്)…

സംസ്ഥാനതല ഉദ്ഘാടനം 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും സംസ്ഥാനസർക്കാരിനു വേണ്ടി വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷപരിപാടികൾ സെപ്റ്റംബർ 10 മുതൽ 16 വരെ നടക്കും. സെപ്റ്റംബർ 10ന് ഉത്രാടനാളിൽ വൈകിട്ട് ആറിന്…

കേരളാ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. മലയാളത്തിൽ ദൈവനാമത്തിലാണ് പുതിയ ഗവർണർ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ…

ഓണസമൃദ്ധി കാർഷികവിപണി സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു നിത്യോപയോഗസാധനങ്ങളുടെ വില പിടിച്ചുനിർത്താനുള്ള സർക്കാർ ഇടപെടൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ 14 ഇനം നിത്യോപയോഗസാധനങ്ങളുടെ വില  വർധിച്ചിട്ടില്ല. സിവിൽ സപ്ളൈസ് കോർപ്പറേഷന്റെ…

പോലീസ് സേനാംഗങ്ങൾക്കിടയിലെ വർധിച്ചുവരുന്ന മാനസിക സംഘർഷവും അതുമൂലമുള്ള ആത്മഹത്യാ പ്രവണതയും തടയുന്നതിന് സേനയിൽ കൂടുതൽ സൗഹാർദപരമായ അന്തരീക്ഷം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോലീസ് സേനാംഗങ്ങളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി ഇടപെടാൻ മേലുദ്യോഗസ്ഥർ പ്രത്യേകം…

മണ്ഡലകാലത്തിന് മുമ്പ് ശബരിമല തീർഥാടകർക്കുവേണ്ടി സർക്കാർ നടത്തുന്ന ഒരുക്കങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി. ശുദ്ധജലം, ശൗചാലയങ്ങൾ, താമസിക്കാനും വിരിവെയ്ക്കാനുമുള്ള സൗകര്യങ്ങൾ, മാലിന്യസംസ്‌കരണം, വൈദ്യസഹായം, യാത്രാ സൗകര്യം, വാഹന പാർക്കിംഗ്,…

അഞ്ച് ലക്ഷം ക്വിന്റൽ കയർ ഉത്പാദിപ്പിക്കുക ലക്ഷ്യം: മന്ത്രി അടുത്ത വർഷത്തോടെ അഞ്ച് ലക്ഷം ക്വിന്റൽ കയർ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. കയർഫെഡിന്റെ ഓണം മെഗാ…

സംസ്ഥാനത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതും ചെലവുകുറഞ്ഞ് ഉറപ്പുള്ളതുമായ പ്രീഫാബ് സാങ്കേതികവിദ്യകളുടെ വ്യാപനം ലക്ഷ്യമിടുന്ന സംയുക്തസംരംഭത്തിന് കേരള സംസ്ഥാന നിർമിതികേന്ദ്രവും കേന്ദ്രസർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ പ്രീ ഫാബ് ലിമിറ്റഡും ധാരണാപത്രം കൈമാറി. റവന്യൂ-ഭവനനിർമാണമന്ത്രിയുടെ ചേമ്പറിൽ മന്ത്രി ഇ.…

കേരളത്തിന്റെ അടിസ്ഥാനസൗകര്യമേഖലയിൽ നൂതനമായ ആശയങ്ങളുടെ പ്രാരംഭഘട്ടമെന്നനിലയിൽ കേരള ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ബോർഡിന്റെ (കിഫ്ബി) മൊബൈൽ ക്വാളിറ്റി മാനേജ്‌മെന്റ് യൂണിറ്റിന്റെ (ഓട്ടോലാബ്) പ്രവർത്തനോത്ഘാടനം ധനകാര്യ മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്കിന്റെ സാന്നിദ്ധ്യത്തിൽ പൊതുമരാമത്ത് മന്ത്രി…