ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പത്ത് ജില്ലകളിലെ 24 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍  വി.ഭാസ്‌കരന്‍ ഇലക്ടറല്‍  രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്,…

*ഉദ്ഘാടനം ജൂണ്‍ 26  സംസ്ഥാനസര്‍ക്കാര്‍ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ അട്ടപ്പാടി ആദിവാസി മേഖലയില്‍ സമഗ്ര ആരോഗ്യ പദ്ധതി നടപ്പാക്കുന്നു.  പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയുടെ സഹകരണത്തോടെയാണ് പദ്ധതി. രാജ്യത്ത് തന്നെ ആദ്യമായി നടപ്പാക്കുന്ന പദ്ധതിയായതിനാല്‍ പൈലറ്റ്…

ബ്‌ളേഡ് പലിശക്കാരില്‍നിന്ന് സാധാരണക്കാരെ രക്ഷിക്കാന്‍ കുടുംബശ്രീയുമായി  സഹകരിച്ച് 'മുറ്റത്തെ മുല്ല' ലഘുവായ്പാ പദ്ധതിയുമായി സഹകരണ വകുപ്പ്. മുറ്റത്തെ മുല്ല പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 26 ഉച്ചയ്ക്ക് രണ്ടുമണിക്ക് പാലക്കാട് മണ്ണാര്‍കാട് പഴേരി കണ്‍വെന്‍ഷന്‍…

മികച്ച ക്ഷീരോല്പാദക സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങി തിരുവനന്തപുരത്തെത്തിയ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജുവിന് വിമാനത്താവളത്തിൽ സ്വീകരണം നൽകി. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എൻ.എൻ. ശശി, ക്ഷീര വികസന വകുപ്പ് ഡയറക്ടർ എബ്രഹാം ടി…

  * പരിശോധന നടത്തിയത് 45 മത്സ്യ ലോറികള്‍; 5 ഭക്ഷ്യ എണ്ണ ടാങ്കര്‍; 34 പാല്‍വണ്ടികള്‍ തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ മൂന്നാം ഘട്ടത്തില്‍ കണ്ടെത്തിയ മാരകമായ ഫോര്‍മാലിന്‍…

താമരശ്ശേരി ചുരം റോഡിലെ ഗതാഗത പ്രശ്‌നം അതീവ ഗൗരവത്തോടെയാണ്  കാണുന്നതെന്നും ഞായറാഴ്ച മുതല്‍ നിയന്ത്രിത രീതിയില്‍ റോഡില്‍ ഗതാഗതം പുനസ്ഥാപിക്കുമെന്നും എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും ഗതാഗത വകുപ്പ് മന്ത്രി…

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മറ്റൊരു താലൂക്കിലേയ്ക്ക് റേഷന്‍ കാര്‍ഡ് മാറ്റുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനും പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനും ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സാങ്കേതിക സംവിധാനമായി.  ജൂണ്‍ 25 മുതല്‍ അപേക്ഷകള്‍ ബന്ധപ്പെട്ട…

ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ടെക്‌നോളജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ആരംഭിക്കുന്ന സ്വാസ്ഥ്യ സുരക്ഷാ ബ്ലോക്കിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ ഉദ്ഘാടനം ചെയ്തു. ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്തിന് അഭിമാനമാണെന്ന് മന്ത്രി…

* ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു അന്തര്‍ദേശീയ ഒളിമ്പിക് ദിനാഘോഷത്തിന്റെയും കൂട്ടയോട്ടത്തിന്റെയും ഒളിമ്പ്യന്‍ അവാര്‍ഡ്, മാധ്യമ അവാര്‍ഡുകള്‍, കായിക അവാര്‍ഡുകള്‍ എന്നിവയുടെ വിതരണത്തിന്റെയും ഉദ്ഘാടനം ഗവര്‍ണര്‍ പി. സദാശിവം കവടിയാര്‍ സ്‌ക്വയറില്‍ നിര്‍വഹിച്ചു. കായികമേഖലയില്‍ പ്രായ,…

കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ ശനിയാഴ്ച രാത്രി 9.15-ന്  മഹേന്ദ്രന്‍ സംവിധാനം ചെയ്ത് 2006-ല്‍ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം 'ശാസനം' സംപ്രേഷണം ചെയ്യും. ചെട്ടിനാടിന്റെ സാംസ്‌കാരിക അന്തരീക്ഷത്തില്‍ കഥ പറയുന്ന ഈ സിനിമയില്‍ അരവിന്ദ് സ്വാമി,…