*അഞ്ചാമത് കൈനകരി ജലോത്സവം ഉച്ചയ്ക്ക് രണ്ടുമണി മുതൽ ചാമ്പ്യൻസ് ബോട്ട് ലീഗ് സീസൺ-5 സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 19ന് ഉച്ചകഴിഞ്ഞ് നാലുമണിക്ക് കൈനകരി പമ്പയാറ്റിൽ വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്…

ആലപ്പുഴ ജില്ലാ കോടതി പാലം മുതല്‍ കിഴക്കോട്ട് ജോയ് ആലുക്കാസ് ജംഗ്ഷന്‍ വരെ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍  23 വരെ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാവുന്നതാണെന്ന് അസിസ്റ്റന്റ്…

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി വനം - വന്യജീവി വകുപ്പ് ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ആലപ്പുഴ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ കൊമ്മാടി ഓഫീസില്‍ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. പ്രകൃതിയേയും വന്യജീവികളെയും അടിസ്ഥാനമാക്കി പെന്‍സില്‍ ഡ്രോയിംഗ്,…

തൃക്കുന്നപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സേവന പരിധിയില്‍പെടുന്ന  തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂളിൽ  മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാലും ചെറിയ കുട്ടികളിലെ അസുഖ വ്യാപന സാധ്യത കണക്കിലെടുത്തും   സെപ്റ്റംബര്‍ 19 മുതല്‍ 21 ദിവസം ഈ സ്കൂളിന് അവധി…

വാർധക്യത്തിലുണ്ടാകുന്ന മാനസികാരോഗ്യപ്രശ്നങ്ങൾ ഒറ്റപ്പെട്ട് താമസിക്കുന്ന സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നതെന്നും ഈ വിഷയത്തിൽ സാമൂഹ്യജാഗ്രത ഉണ്ടാകണമെന്നും വനിത കമ്മിഷൻ അംഗം വി ആർ മഹിളാമണി പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല അദാലത്തിൽ അധ്യക്ഷത…

ആലപ്പുഴ നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തി നിര്‍മ്മാണം പൂർത്തീകരിച്ച കൊമ്മാടി വാര്‍ഡിലെ പുതുവല്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പൊതുജനങ്ങൾക്ക്‌ തുറന്നു നൽകി. നഗരസഭാധ്യക്ഷ കെ കെ ജയമ്മ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍…

കുട്ടനാട്ടിലെ ഈ സീസണിലെ ആദ്യ കൊയ്ത്ത് കരുവാറ്റയിലെ ഈഴാംകരി കിഴക്ക് പാടശേഖരത്തിൽ സെപ്. 19ന് പൂർത്തിയാകും. 133.4 ഹെക്ടര്‍ വിസ്തൃതിയുള്ള പാടശേഖരത്തില്‍ 170 കര്‍ഷകരാണ് കൃഷിയിറക്കിയത്. 135 ദിവസം മൂപ്പുള്ള ഉമ നെല്ലിനമാണ് വിതച്ചിരുന്നത്.…

* ജില്ലാതല അദാലത്തില്‍ 12 പരാതികള്‍ തീർപ്പാക്കി യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം ലഭ്യമാക്കുന്നതിന് യുവജന കമ്മിഷൻ ഇടപെടുമെന്ന് ചെയർമാൻ എം ഷാജർ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല അദാലത്തില്‍…

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് വിദ്യാര്‍ഥികളുടെ 18-ാമത് ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികൾക്കായി പ്രൊജക്റ്റ് അവതരണ മത്സരം, സ്‌കൂള്‍ വിദ്യാര്‍ഥി   കള്‍ക്കായി പുരയിട ജൈവവൈവിധ്യ സംരക്ഷണ അവതരണ മത്സരം, പെയിന്റിംഗ് മത്സരം, പെന്‍സില്‍…

എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്‌ട്രേഷന്‍ ക്യാമ്പ് സെപ്റ്റംബര്‍ 20  രാവിലെ 10 ന്  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും. മിനിമം യോഗ്യത പ്ലസ് ടു ആയിട്ടുള്ള 40 വയസ്സില്‍ താഴെ പ്രായമുള്ള ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, പാരാമെഡിക്കല്‍, മറ്റ്…