മഴ നിലയ്ക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം. വേണ്ടിവന്നാൽ മാറി താമസിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ജനങ്ങൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനത്താകെ…

ഇടുക്കിയിൽ ശക്തമായ മഴയും ഉരുൾ പൊട്ടൽ ഭീഷണി ഉള്ളതിനാലും , മരങ്ങൾ ഒടിഞ്ഞു വീഴാൻ സാധ്യത ഉള്ളതിനാലും തൊഴിലുറപ്പ് ജോലികൾ നിർത്തി വയ്ക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

കൊണ്ടോട്ടി താലൂക്കില്‍ പള്ളിക്കല്‍ വില്ലേജില്‍ മാതംകുളത്ത് ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു രണ്ട് കുട്ടികള്‍ നഷ്ടമായ കുടുംബത്തിന് പരമാവധി സഹായം ലഭ്യമാക്കുമെന്ന് കായിക, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. കുട്ടികളുടെ…

'ഒരുമിച്ച് മാത്രം' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തിന്റെ ഭാഗമായി കലക്ട്രേറ്റിൽ ദുരന്ത നിവാരണ പ്രതിജ്ഞാദിനം ആചരിച്ചു. തൃശൂർ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ പ്ലാനിംഗ് ഓഫീസും സംയുക്തമായി സംഘടിപ്പിച്ച…

തൃശ്ശൂർ: പുത്തൂർ മിന്നൽ ചുഴലിക്കാറ്റിന് പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. പുത്തൂർ ഗ്രാമപഞ്ചായത്തിൽ  മിന്നൽ ചുഴലിക്കാറ്റുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലുള്ള നാശനഷ്ടങ്ങളുടെ കണക്ക് എടുക്കുന്നതിന് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…

ഇടുക്കി: കോടിക്കുളം പഞ്ചായത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റില്‍ നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് പ്രത്യേക പാക്കേജില്‍പ്പെടുത്തി സഹായം അനുവദിക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തകര്‍ന്ന വീടുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. അസാധാരണമായ…

പത്തനംതിട്ട: പ്രകൃതിക്ഷോഭം മൂലം മൂലം തടിയൂര്‍, തെള്ളിയൂര്‍ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് എടുക്കാന്‍ പ്രത്യേക ടീമിനെ നിയോഗിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ റവന്യൂ വകുപ്പ് മന്ത്രിയോട് അഭ്യര്‍ഥിച്ചു. ചുഴലിക്കാറ്റില്‍ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങള്‍…

എറണാകുളം: കനത്ത മഴയിലും ശകതമായ കാറ്റിലും പറവൂർ താലൂക്കിലെ ആലങ്ങാട്, കോട്ടുവള്ളി, കരുമാലൂർ വില്ലേജുകളിൽ വ്യാപക നാശനഷ്ടം നേരിട്ടു. പ്രാഥമിക വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ കോട്ടുവള്ളി വില്ലേജിൽ 40 വീടുകൾ പൂർണമായും 102 വീടുകൾ ഭാഗികമായും…

കൊല്ലം: പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് ജില്ലയില്‍ മെയ് 22 ന് 75 വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ 9.3 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. കൊല്ലം താലൂക്കില്‍ 72 വീടുകളും കുന്നത്തൂരില്‍ മൂന്ന് വീടുകളുമാണ് തകര്‍ന്നത്. വടക്കേവിള വില്ലേജിലെ വിമല…

- കാർഷികമേഖലയിൽ 14.89 കോടിയുടെ നഷ്ടം - മത്സ്യബന്ധനമേഖലയിൽ 4.26 കോടിയുടെ നഷ്ടം ആലപ്പുഴ: ടൗട്ടെ ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് ജില്ലയിലുണ്ടായ കനത്തമഴയിലും കാറ്റിലും വെള്ളപ്പൊക്കത്തിലും കടലാക്രമണത്തിലും ജില്ലയിൽ വിവിധ മേഖലകളിലായി 30 കോടി രൂപയുടെ…