കണ്ണൂര്‍:  നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ പോകുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കൈവശം ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്. വോട്ടര്‍ സ്ലിപ്പ്, സഹകരണ ബാങ്ക് പാസ്സ് ബുക്ക് എന്നിവ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കില്ലെന്നും…

വയനാട്:  നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറ്റമറ്റ രീതിയില്‍ വോട്ടെടുപ്പ് നടത്തുന്നതിനായി ജില്ലയില്‍ ശക്തമായ പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍ അറിയിച്ചു. ജില്ലയിലെ ഓരോ സ്റ്റേഷന്‍ പരിധിയിലും…

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. ജില്ലയിലാകെ 1530 പോളിംഗ് ബൂത്തുകളാണുള്ളത്. ഇവയില്‍ 39 പ്രശ്‌ന ബാധിത ബൂത്തുകളും, 125 സെന്‍സിറ്റീവ് ബൂത്തുകളും,…

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 6 ന് എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധിയും സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോട് കൂടിയ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ അവധി നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ്…

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് എത്തുകയും പോളിങ് ബൂത്തുകൾ സജ്ജമാവുകയും ചെയ്തതോടെ ഹരിത പെരുമാറ്റ ചട്ടം കൂടുതൽ കർശനമാക്കാൻ ശുചിത്വ മിഷൻ. ഹരിത തിരഞ്ഞെടുപ്പ് സന്ദേശങ്ങൾ ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിനുള്ള ബോധവൽക്കരണ…

മലപ്പുറം:  മറ്റൊരാളുടെ വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ തന്റെ തന്നെ വോട്ട് മുമ്പ് ചെയ്ത വിവരം മറച്ച് വെച്ച് വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് ജന പ്രാതിനിധ്യ നിയമമനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചം കുറ്റകരമാണ്.…

എറണാകുളം:  കാഴ്ച പരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് പരസഹായമില്ലാതെ വോട്ട് രേഖപ്പെടുത്തുന്നതിന് ബ്രെയ്‌ലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകള്‍ ബൂത്തുകളില്‍ ലഭ്യമാണ്. ബ്രെയ്‌ലി ഡമ്മി ബാലറ്റ് ഷീറ്റുകള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടിയില്‍…

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊതുജനങ്ങള്‍ സ്വതന്ത്രരായി വോട്ട് ചെയ്യുന്നത് ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന ചെലവ് നിരീക്ഷകനായ പുഷ്പീന്ദര്‍ സിംഗ് പുനിഹ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് സ്‌ക്വാഡുകളുടെ ജില്ലാതല നോഡല്‍ ഓഫീസര്‍മാര്‍ക്കും നിയമ നിര്‍വഹണ ഏജന്‍സികള്‍ക്കുമായി…

ഇടുക്കി:  കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ ഉള്ളവര്‍ക്കും രോഗസംശയമുള്ളവര്‍ക്കും വോട്ട് ചെയ്യാം. ക്യൂവിലുള്ള പൊതുസമ്മതിദായകര്‍ വോട്ട് ചെയ്തു തീര്‍ന്നശേഷം ഇവര്‍ക്ക് വോട്ട് ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു

ആലപ്പുഴ: തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും തലേ ദിവസവും(ഏപ്രില്‍ 5) ദിനപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങള്‍ക്കും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ(എം.സി.എം.സി) അംഗീകാരം നേടണം.…