ചടുലതാളത്തിൽ കാടിൻ്റെ കഥയും ചുവടുമായി കാട്ടുനായ്ക്കരുടെ കോലടിയും ഞങ്ങ ഗോത്രോത്സവത്തിന് ആവേശം പകർന്നു. പൂക്കോട് എം.ആർ.എസ്സിലെ വിദ്യാർത്ഥികളാണ് കോൽക്കളി അവതരിപ്പിച്ചത്. കാർഷിക ഉത്സവമായ വിഷുവിന് മുന്നേ വൃതാനുഷ്ഠാന ചടങ്ങുകളോടെയാണ് കാട്ടുനായ്ക്കർ കോലടിയുമായി ഇറങ്ങുക. വനഗ്രാമങ്ങളിലെ…

പൈതൃകം മുടി കെട്ടിയ പുൽകുടിലുകളുടെ തണലിൽ എൻ ഊരിന് നിറമെഴുതി ഗോത്ര വരകൾ. വയൽനാടിൻ്റെ ഗോത്ര സംസ്കൃതിയുടെ ഇന്നലെകളെ കാതിട്ട കളിമൺ കൂജകളിലേക്ക് പകർത്തിയാണ് 'ഞങ്ങ' ഗോത്രോത്സവം ശ്രദ്ധയാകർഷിച്ചത്. മഞ്ചാടിക്കമ്മലിട്ട ആദിവാസി സ്ത്രീകളും കാടിറമ്പങ്ങളും…

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുളള റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ (ബുധന്‍) മുതല്‍ ഡിസംബര്‍ 2 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

ഗോത്ര പൈതൃക ഗ്രാമമായ എന്‍ ഊരിന് മഹീന്ദ്ര കമ്പനി സമ്മാനിച്ച രണ്ട് ഇലക്ട്രിക്ക് ത്രീ വീലര്‍ ഓട്ടോകളുടെ താക്കോല്‍ ദാന ചടങ്ങ് എന്‍ ഊരില്‍ നടന്നു. മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി സൗത്ത് ഇന്ത്യ…

ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ ലഹരി വിരുദ്ധ കിറ്റി ഷോ സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലഹരി മുക്ത കേരളം തീവ്രയജ്ഞം…

മാനന്തവാടി ട്രൈബല്‍ പ്‌ളാന്റേഷന്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന് കീഴില്‍ ലക്കിടി എന്‍ ഊരില്‍ പ്രവര്‍ത്തനം തുടങ്ങിയ സ്റ്റാളിലേക്ക് സെയില്‍സ്മാനെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. എന്‍ ഊര് ട്രൈബല്‍ ഹെറിറ്റേജ് വില്ലേജിന് സമീപ പ്രദേശത്ത് താമസിക്കുന്ന…