എറണാകുളം:ജില്ലയിലെ വാഴക്കുളം പഞ്ചായത്തിൽ 39 വയസ്സുള്ള യുവാവിന് ഷിഗല്ല കേസ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിൻ്റെ സാമ്പിളികളുടെ തുടർപരിശോ‌ധന റീജിയണൽ പബ്ളിക്ക് ഹെൽത്ത് ലാബിലും ,ഗവ: മെഡിക്കൽ കോളേജ് കളമശ്ശേരിയിലും നടത്തിയതിലൂടെ…

എറണാകുളം: ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് തിരുവാങ്കുളം ഭവൻസ് മുൻഷി വിദ്യാശ്രമത്തിലെ കുട്ടികളുമായി സംവദിച്ച് ജില്ലാ കളക്ടർ എസ്.സുഹാസ്. സ്കൂളിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വെബിനാറിൽ ഇരുനൂറ്റി അമ്പതോളം കുട്ടികളെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചു. തുടർന്ന്…

എറണാകുളം: പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനും തീർപ്പ് കൽപ്പിക്കാത്ത പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തുന്നതിനുമായി താലൂക്ക് തലത്തിൽ ഓൺലൈൻ അദാലത്ത് സംഘടിപ്പിക്കുന്നു. പറവൂർ, മുവാറ്റുപുഴ താലൂക്കുകളുടെ പരിധിയിൽ വരുന്ന പരാതികൾ 2021 ജനുവരി അഞ്ചിന് 11 മണി…

എറണാകുളം: ജില്ലയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടിമാർക്കു ജില്ലാ കളക്ടർ എസ്. സുഹാസ് നിർദേശം നൽകി. പഞ്ചായത്തു തലങ്ങളിൽ ഇതിനായി സ്‌ക്വാഡുകൾ രൂപീകരിക്കാനും നിരോധനം…

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി എറണാകുളം ജില്ലയിലെ വോട്ടർപട്ടിക നിരീക്ഷക മിനി ആന്റണി കണയന്നൂർ താലൂക്ക് സന്ദർശിച്ചു. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനായി താലൂക്കിൽ ലഭിച്ച അപേക്ഷകൾ പരിശോധിച്ച നിരീക്ഷക താലൂക്കുതല പ്രവർത്തനങ്ങൾ…

എറണാകുളം: കെ.എസ്. ആർ ടി സിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയിൽ മൂന്ന് സംഘടനകൾക്ക് അംഗീകാരം. കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) 35. 24 ശതമാനം വോട്ടുകൾ നേടി കൂടുതൽ വോട്ടുകൾ നേടിയ സംഘടനയായി. ആകെ സാധുവായ…