പരീക്ഷാ ഭവന്‍ 2020 ഡിസംബറില്‍ നടത്തിയ അറബിക് അധ്യാപക സപ്ലിമെന്ററി പരീക്ഷാഫലം പരീക്ഷാ ഭവന്‍ വെബ്സൈറ്റില്‍ ( www.keralapareekshabhavan.in ) പ്രസിദ്ധീകരിച്ചു.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2019 നവംബറിൽ നടത്തിയ ഡിഫാം പാർട്ട് 1 (റഗുലർ) പുനർമൂല്യ നിർണ്ണയ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.

2020 സെപ്റ്റംബറിൽ നടത്തിയ ഹയർസെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് തുല്യതാപരീക്ഷയുടെപുനർമൂല്യനിർണ്ണയഫലം പ്രസിദ്ധീകരിച്ചു. www.dhsekerala.gov.in ൽ സർക്കുലറായി ലഭിക്കും. സർക്കുലർ നം.  No.EX-IX/15308/DGE/2020