പ്രകാശനം ചെയ്യപ്പെടുന്ന പുസ്തകങ്ങളുടെ വൈവിധ്യംകൊണ്ടു ശ്രദ്ധേയമായി പ്രഥമ കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം. വിവിധ മേഖലകളിലെ എഴുത്തുകാരുടെ 16 പുസ്തകങ്ങൾ ആദ്യ ദിനം പ്രകാശനം ചെയ്തു. പ്രവാസി എഴുത്തുകാരി കമർബാനു വലിയകത്തിന്റെ 'ഗുൽമോഹറിതളുകൾ', 'പ്രണയഭാഷ' എന്നിങ്ങനെ രണ്ട് കൃതികളാണ് പുസ്തകോത്സവത്തിൽ…

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം ദിനമായ ചൊവ്വാഴ്ച(10 ജനുവരി) ബി. സന്ധ്യ ഐ.പി.എസ് രചിച്ച 'ശക്തിസീത' എന്ന പുസ്തകത്തിന്റെ പ്രകാശനം നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിക്കും. സനിത  അനൂപ്, അനൂപ് ചാലിശ്ശേരി എന്നിവർ തയ്യാറാക്കിയ 'സഖാവ് കോടിയേരി' എന്ന പുസ്തകം…

ലോകത്ത് തന്നെ ആദ്യമായാകും ഒരു നിയമനിർമാണസഭയുടെ ആഭിമുഖ്യത്തിൽ പുസ്തകമേള നടക്കുന്നതെന്ന് സാഹിത്യകാരൻ ടി. പത്മനാഭൻ. അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മുൻകൈയെടുത്ത സ്പീക്കർ എ.എൻ. ഷംസീറിനും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹം നന്ദി പറഞ്ഞു. ദാരിദ്ര്യം നിറഞ്ഞുനിന്ന…

പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്ന, ജനകീയമായ ആദ്യത്തെ നിയമസഭാ ലൈബ്രറിയാണ് കേരള നിയമസഭയുടേതെന്ന് സ്പീക്കർ എ.എൻ. ഷംസീർ. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു. അന്താരാഷ്ട്ര പുസത്‌കോത്സവം സംഘടിപ്പിക്കുന്നതിലൂടെ വായനയുടെ ജനാധിപത്യവൽക്കരണമാണ് ലക്ഷ്യമിടുന്നത്.…

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ സ്റ്റാളുകൾ നിയമസഭ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. 122 പ്രസാധകരുടെ 127 സ്റ്റാളുകളാണ് പുസ്‌കതകോത്സവത്തിലുള്ളത്. ഉദ്ഘാടന ശേഷം സ്പീക്കർ പുസ്തകോത്സവത്തിലെ സ്റ്റാളുകൾ സന്ദർശിച്ചു. ഗവ. ചീഫ് വിപ്പ്…

കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പ്രചാരണാർത്ഥം വിളംബര റാലി സംഘടിപ്പിച്ചു. നിയമസഭാ അങ്കണത്തിൽ കായിക മന്ത്രി വി. അബ്ദുറഹിമാൻ വിളംബര റാലി ഫ്ളാഗ് ഓഫ് ചെയ്തു. കടകംപള്ളി…