മാനന്തവാടി  ക്ലബ്ബ് കുന്നിൽ നിർമ്മാണം പൂർത്തിയാക്കിയ നഗരസഭയുടെ പുതിയ ഓഫീസ് സമുച്ചയം പ്രിയങ്ക ഗാന്ധി വാദ്ര എം. പി ഉദ്ഘാടനം ചെയ്തു. സ്ഥലപരിമിതികളാലും അസൗകര്യങ്ങളാലും വീർപ്പുമുട്ടിയിരുന്ന  നഗരസഭാ ഓഫീസ് കെട്ടിടത്തിൽ നിന്നുമാറി മാനന്തവാടി  ക്ലബ്ബ്കുന്നിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ…

കമ്മീഷൻ അംഗം ജാതോതു ഹുസൈൻ ജില്ലയിൽ സന്ദര്‍ശനം നടത്തി സംസ്ഥാനത്തെ സ്കൂളുകൾ മികച്ച നിലവാരം പുലർത്തി വിദ്യാർത്ഥികളെ ചേർത്ത് നിർത്തുന്ന സമീപനം അഭിനന്ദനാർഹമാണെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ അംഗം ജാതോതു ഹുസൈൻ. കണിയാമ്പറ്റ ഗേൾസ്…

എസ്.സി/ എസ്.ടി രണ്ടാം പാദവാര്‍ഷിക മോണിറ്ററിങ്ങ് കമ്മിറ്റി യോഗം നവംബർ 11 ന് രാവിലെ 11 ന് കൽപ്പറ്റ ജില്ലാ പോലീസ് കാര്യാലയത്തില്‍ നടക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ന്യൂനപക്ഷ വിഭാഗത്തിലെ ജൈന മത സംഘടനാ നേതാക്കളുമായി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ എ.എ റഷീദ് കൂടിക്കാഴ്ച നടത്തി. ജൈന മതക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രവേശന സംവരണം, എന്‍ട്രന്‍സ്…

അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ അവതരിപ്പിച്ച്  കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. കണിയാമ്പറ്റ മുല്ല ഹാജി മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന വികസന സദസ്സ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വി രജിത ഉദ്ഘാടനം ചെയ്തു. നെൽകൃഷിക്ക് കൂലിച്ചെലവിന്…

കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ എം.എസ്.എം.ഇ എക്സ്പോർട്ട് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ലോക ബാങ്ക് പദ്ധതിയായ റൈസിംഗ് ആൻഡ് ആക്സലറേറ്റിംഗ് എം.എസ്.എം.ഇ പെർഫോർമൻസ് (റാമ്പ്) പദ്ധതിയുടെ ഭാഗമായി…

സംസ്ഥാന സ്കൂൾ കായിക മേളയിൽ മികച്ച നേട്ടം കൈവരിച്ച ജില്ലയിലെ കായിക താരങ്ങളെ ജില്ലാ ഭരണകൂടവും ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ വിദ്യാഭ്യാസ വകുപ്പും ആദരിച്ചു. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന…

മൃഗ സംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റിക്ക് താത്ക്കാലികാടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർ നിയമനം നടത്തുന്നു. വെറ്ററിനറി ബിരുദം, കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുളുടെ അസൽ, പകർപ്പ്, അംഗീകൃത…

സുൽത്താൻ ബത്തേരി ബ്ലോക്ക്‌ അങ്കണവാടി ടീച്ചർമാർക്കായി പാൽ ഉപഭോക്‌തൃ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ക്ഷീരവികസന വകുപ്പ് ജില്ലാ ഗുണനിയന്ത്രണ വിഭാഗത്തിന്റെയും സുൽത്താൻ ബത്തേരി പാൽ വിതരണ സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി സുൽത്താൻ…

വാരാമ്പറ്റ ഗവ. ഹൈസ്‌കൂളിൽ പുതുതായി ആരംഭിച്ച എസ്.പി.സി യൂണിറ്റിന്റെയും സ്‌കൂൾ സോഷ്യൽ സർവീസ് സ്കീം യൂണിറ്റിന്റെയും ഉദ്ഘാടനം ജില്ലാ കളക്‌ടർ ഡി. ആർ മേഘശ്രീ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.സി മമ്മൂട്ടി അധ്യക്ഷനായി. ജില്ലാ…