വയോജനങ്ങളുടെ കഴിവുകളെ വിശാലമായ സാധ്യതകൾക്ക് ഉപയോഗപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ വയോജന സെൻസസ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന വയോജനങ്ങളും പെൻഷണേഴ്‌സുമായുള്ള മുഖാമുഖം പരിപാടിയിൽ പങ്കെടുത്തവരുടെ…
സംസ്ഥാനത്തു റോഡുകളിലെ നടപ്പാതകളിൽ കൈവരികൾ നിർമിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണിത്. ഉയർന്ന നിലവാരമുള്ള റോഡുകൾ നിർമിക്കുമ്പോൾ സമാന്തരമായി കൈവരികളുള്ള നടപ്പാതകൾ തയാറാക്കിവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഭിന്നശേഷി വിഭാഗത്തിൽനിന്നുള്ളവരുടെ പ്രശ്നങ്ങളും…
ഭിന്നശേഷിയുണ്ടെന്ന് കരുതി ഒതുങ്ങിക്കൂടരുതെന്നും ഭിന്നശേഷി ജീവിതവിജയത്തിന് തടസമല്ലെന്ന് തെളിയിച്ച നിരവധി ആളുകളുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഭിന്നശേഷി ഒരു പോരായ്മയല്ലെന്നും അതിനെ അതിജീവിക്കാൻ കഴിയുമെന്നും ഓരോരുത്തരും നിശ്ചയിക്കണം. സാധ്യമായ എല്ലാ സഹായസഹകരണങ്ങളും ഉറപ്പുവരുത്തി നവകേരളം…
ഡിജിറ്റൽ ഇടങ്ങൾ പൊതു ഇടങ്ങളാണെന്നും സർക്കാർ ഉടമസ്ഥതയിലുള്ള ഡിജിറ്റൽ ഇടങ്ങളെയും ഭിന്നശേഷിസൗഹൃദമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അപ്പോൾ മാത്രമേ കേരളം അക്ഷരാർത്ഥത്തിൽ ബാരിയർ ഫ്രീ ആവുകയുള്ളൂ - മുഖ്യമന്ത്രി പറഞ്ഞു. ഭിന്നശേഷി വിഭാഗങ്ങൾ നേരിടുന്ന…
2000 റസിഡൻ്റ്സ് അസോസിയേഷൻ പ്രതിനിധികൾ പങ്കെടുക്കും; അവലോകന യോഗം ചേർന്നു റസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി 2000 പേർ പങ്കെടുക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ്…
രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും നവകേരള സദസ്സിന് തുടര്‍ച്ചയായി തൃശ്ശൂരില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകരുമായുള്ള മുഖാമുഖം പരിപാടി നാളെ (ഫെബ്രുവരി 25 ന്) തൃശ്ശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. രാവിലെ 9.30 ന് മുഖ്യമന്ത്രി…
ഭിന്നശേഷി സൗഹൃദ കേരളം നവകേരള കാഴ്ചപ്പാട് എന്ന വിഷയത്തിൽ ഭിന്നശേഷി മേഖലയിലെ പ്രമുഖ വ്യക്തികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന മുഖാമുഖം പരിപാടി ഫെബ്രുവരി 26ന് നടക്കും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30…
സംസ്ഥാനത്തെ ട്രാൻസ്ജെൻഡർ വിഭാഗങ്ങളുടെ ഉന്നമനത്തിന് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖാമുഖം പരിപാടിയുടെ ഭാഗമായി സ്ത്രീപക്ഷ നവ കേരളമെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സ്ത്രീസദസ്സിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയയായിരുന്നു മുഖ്യമന്ത്രി.…
കേരളം വൈക്കം വിജലക്ഷ്മിയെ ചേർത്തു നിർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവ കേരള സ്ത്രീസദസ്സിൽ വിജയലക്ഷ്മി ഉന്നയിച്ച വിഷയത്തിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കാഴ്ച പരിമിതി നേരിടുന്ന തനിക്കും തന്നെപോലുള്ള മറ്റുള്ളവരുടെയും എക്കാലത്തെയും…
സിനിമയിൽ നിർമ്മാണം പോലുള്ള ബിസിനസ് മേഖലയിൽ സ്ത്രീകളെ പ്രാപ്തരാക്കുന്നതിന് സർക്കാർ ഇടപെടലുകൾ ഉണ്ടാകണമെന്ന് നടി ഐശ്വര്യ ലക്ഷ്മി. നെടുമ്പാശേരിയിൽ നടന്ന നവകേരള സ്ത്രീ സദസ്സ് - മുഖാമുഖം സംവാദ പരിപാടിയിലെ ആദ്യ ചോദ്യത്തിലാണ് നടി…