നവകേരള സദസ്സ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തവരെ ചെങ്ങന്നൂരിലെ പ്രബുദ്ധരായ ജനത ബഹിഷ്‌കരിച്ചുവെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ ആലപ്പുഴ ജില്ലയിലെ അവസാന നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന…
ഈ യുഗത്തിന്റെ സാമൂഹിക ചാലക ശക്തിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ മാറുകയാണെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ വാസവൻ. മാവേലിക്കര ഗവൺമെന്റ് ബോയ്സ് സ്കൂളിൽ ജനങ്ങളെ അഭിസംബോധന ചെയ്ത്…
ജനാധിപത്യത്തിന്റെ പുതിയ അധ്യായമാണ് നവകേരള സദസ്സ് എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. മാവേലിക്കര മണ്ഡലം നവകേരള സദസിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. ഓരോ നവകേരള സദസ്സ് വേദിയിലേക്കും പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്.…
കേരള സമൂഹത്തെ വികസന പാതയിൽ മുന്നോട്ട് നയിക്കുന്നത് സുതാര്യവും അഴിമതി രഹിതവുമായ ഭരണ സംവിധാനമാണെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. ഗവ. ബോയ്സ് സ്കൂൾ മൈതാനത്ത് നടന്ന മാവേലിക്കര മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ…
കേരളം കടമെടുക്കുന്നത് നാടിന്റെ അഭിവൃദ്ധിക്കായാണെന്നും കടമെടുക്കുന്ന പണം വികസന ക്ഷേമകാര്യ പ്രവർത്തനങ്ങൾക്കായാണ് സംസ്ഥാനം ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചെങ്ങന്നൂർ മണ്ഡലത്തിലെ നവകേരള സദസ്സ് ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.…
വികസന കാര്യങ്ങളിൽ ദീർഘവീക്ഷണത്തോടെ ചിന്തിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പട്ടികജാതി പട്ടികവർഗ ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ. ഭാവിയിൽ സമൂഹം എങ്ങനെ ആയിരിക്കണമെന്നതിൽ കൃത്യമായ കാഴ്ച്ചപ്പാടോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു. ക്രിസ്ത്യൻ…
കേരളത്തിന് ലഭിക്കേണ്ട അർഹമായ കേന്ദ്ര വിഹിതം നൽകാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെങ്കിൽ ഉണ്ടാകുന്ന പ്രതിസന്ധി ഈ സാമ്പത്തിക വർഷത്തിലോ അടുത്ത സാമ്പത്തിക വർഷത്തിലോ പരിഹരിക്കാൻ കഴിയുന്നതല്ലെന്നും വർഷങ്ങളോളം നാടിനെ പുറകോട്ട് അടിപ്പിക്കാൻ കഴിയുന്നതാണെന്നും മുഖ്യമന്ത്രി പിണറായി…
കേരളത്തെ ആർക്കും തകർക്കാനാവില്ലെന്ന സന്ദേശമാണ് ഓരോ നവകേരള സദസ്സിലേയും ജനപങ്കാളിത്തം നൽകുന്ന സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന്റെ 29 ആം ദിവസവും കാണുന്ന നിറഞ്ഞ സദസ്സ് അതിനുള്ള ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.…
സുതാര്യമായാണ് സർക്കാരിൻറെ പ്രവർത്തനങ്ങൾ എന്നും അതിനാൽ തന്നെ സ്വന്തം കുറ്റങ്ങളും കുറവുകളും ഏറ്റു പറയുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും റവന്യൂ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ…
ഒരു സംസ്ഥാനത്തു ഇത്രയധികം സാമൂഹ്യ പെൻഷനും,ചികിത്സ സഹായങ്ങളും വീടുകളും കൊടുക്കേണ്ടതുണ്ടോ എന്നാണ് കേന്ദ്രം ചോദിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ ധൂർത്ത് ആണെന്നാണ് അവർ വിശേഷിപ്പിക്കുന്നതെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ.കായംകുളം എൽമെക്സ്…