റോഡിലൂടെ യാത്ര ചെയ്താണ് പ്രശ്നങ്ങൾ തിരിച്ചറിയേണ്ടതെന്ന് പൊതുമരാമത്ത് ടൂറിസം യുവജനക്ഷേമ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. പി.ഡബ്ല്യൂ.ഡി മിഷൻ യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. നാല് ഘട്ടമായിട്ടാകും…
പേവിഷ നിയന്ത്രണ പദ്ധതിയായ റാബീസ് പ്രൊജക്ടിന്റെ ഭാഗമായി മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്ക് സൗജന്യ പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനായുള്ള ക്യാമ്പുകള്‍ ആരംഭിച്ചു. ക്യാമ്പുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്…
പൊതുജനങ്ങളിലേക്കിറങ്ങിച്ചെന്ന് പേവിഷ പ്രതിരോധ നടപടികൾ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് അഭിപ്രായപ്പെട്ടു. ലോക പേവിഷബാധ ദിനാചരണ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. ആർട്‌സ് കോളേജിൽ നിർവഹിച്ച് സംസാരിക്കുക യായിരുന്നു…
പൊതുവിതരണവകുപ്പിന്റെ ഓപ്പറേഷന്‍ യെല്ലോ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന നടത്തി. 395 റേഷന്‍ കാര്‍ഡുകള്‍ പരിശോധിച്ചതില്‍ 64 മുന്‍ഗണനാ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചതായി കണ്ടെത്തി. ഇവയെല്ലാം പൊതുവിഭാഗത്തിലേക്ക്…
അട്ടപ്പാടിയിലെ ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച മില്ലറ്റ് കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന്റെ സാധ്യതകളെക്കുറിച്ച് അറിവ് നല്‍കുന്നതിനായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. അപ്പേഡയുടെ(അഗ്രികള്‍ച്ചറല്‍ പ്രോസസ്ഡ് ഫുഡ് പ്രോഡക്റ്റ്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി) നേതൃത്വത്തിലായിരുന്നു പരിശീലനം. അപ്പേഡ…
താൽക്കാലിക നിയമനം ............. കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിനു കീഴിൽ പെരിനാറ്റൽ സോഷ്യൽ വർക്കർ തസ്തികയിലേക്ക് 24000 രൂപ പ്രതിമാസ വേതന അടിസ്ഥാനത്തിൽ ഒരു വർഷ കാലയളവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.…
നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക്കിൽ 2022-23 അധ്യയന വർഷത്തെ ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന്റെ ഒഴിവുള്ള ആറ് സീറ്റുകളിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് സെപ്റ്റംബർ 29ന് പോളിടെക്‌നിക് കോളജിൽ സ്‌പോട് അഡ്മിഷൻ നടത്തും. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ആവശ്യമായ എല്ലാ…
കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളും പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും പഴയ കളിപ്പാട്ടങ്ങൾ നവീകരിച്ചു പുതിയ കളിപ്പാട്ടങ്ങൾ ആക്കി പുനരുപയോഗ സാധ്യമാക്കുന്നതിനും സ്വച്ഛ് ഭാരത് മിഷൻ ടോയ്ക്കത്തോൺ മത്സരം സംഘടിപ്പിക്കുന്നു. പുനരുപയോഗം പ്രോത്സാഹിപ്പിക്കുക, ഉപയോഗശൂന്യമായ വസ്തുക്കളെ…
സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകളിൽ 2022 വർഷത്തെ പ്രവേശനത്തിനുള്ള ഒൺലൈൻ അഡ്മിഷനുള്ള തീയതി സെപ്റ്റംബർ 30 വരെ നീട്ടി. നിലവിലുള്ള ഒഴിവിൽ അഡ്മിഷൻ ആവശ്യമുള്ളവർ അതാത് ഐ.ടി.ഐകളുമായി ബന്ധപ്പെട്ട് സാധ്യത പരിശോധിക്കേണ്ടതാണ്.
സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ലയായി പത്തനംതിട്ടയെ ആന്റോ ആന്റണി എംപി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലതല ബാങ്കിംഗ് അവലോകന സമിതി യോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്. ബാങ്ക് സേവനങ്ങളും പണമിടപാടുകളും പൂര്‍ണമായും…