കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പ്രമുഖ സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ടവർക്കു വേണ്ടി ഒക്ടോബർ 20ന് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. എച്ച്.…
സർക്കാർ വകുപ്പുകളിലെ ഫയൽ തീർപ്പാക്കൽ പുരോഗതി സംബന്ധിച്ച് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ജില്ലാതല അവലോകന യോഗം നടന്നു. പൊതുജനങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ ഗൗരവതരത്തിൽ എടുക്കണമെന്നും വകുപ്പുകളിൽ ഫയൽ തീർപ്പാക്കൽ…
മുൻഗണന റേഷൻ കാർഡുകൾക്കുളള ഓൺലൈൻ അപേക്ഷകൾ ഒക്ടോബർ 31 വരെ സ്വീകരിക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. അർഹത സംബന്ധിച്ച് പഞ്ചായത്ത്/മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നും നൽകുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട സെക്രട്ടറിമാർ തന്നെ സാക്ഷ്യപ്പെടുത്തണം.…
കോട്ടയം: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന കാർപ്പ് ഫാമിങ് സ്‌കീമിൽ ഉൾപ്പെട്ട കർഷകർക്കുള്ള മത്സ്യക്കുഞ്ഞുങ്ങളുടെ കോട്ടയം ജില്ലയിലെ ആദ്യഘട്ട വിതരണം കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര നിർഹിച്ചു. 6.2 ഹെക്ടറിൽ മത്സ്യകൃഷി നടത്താനാശ്യമായിട്ടുള്ള 31000…
പത്തനംതിട്ട ഇലന്തൂരിൽ രണ്ടു സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇത് അത്യന്തം ക്രൂരവും ഭയപ്പെടുത്തുന്നതുമാണ്. കടവന്ത്രയിൽ രജിസ്റ്റർ ചെയ്ത മിസിംഗ് കേസിലെ അന്വേഷണത്തിലൂടെയാണ് പോലീസ്…
തൊഴിലുറപ്പിന്റെ കരുത്തിൽ ചേലക്കര, പുലാക്കോട്,അയ്യപ്പൻകുളത്തിന് പുനർജൻമം. കാലങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന അയ്യപ്പൻകുളമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി നവീകരിച്ചത്. പുതുമോടിയിൽ പുനർ നിർമ്മിച്ച കുളം പട്ടികജാതി, പട്ടികവർഗ, പിന്നോക്കക്ഷേമ മന്ത്രി കെ…
ചേവായൂർ ത്വക്ക് രോഗാശുപത്രിയിലേക്ക് ഫാർമസിസ്റ്റിനെ നിയമിക്കുന്നതിന് ഒക്ടോബർ 17 രാവിലെ 11.00 മണിക്ക് ഇന്റർവ്യൂ നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുളള കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷനുളള ബിഫാം/ഡിഫാം യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം…
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമായി. മലപ്പുറം സ്വദേശിയ്ക്കാണ് (53) കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരി ഭർത്താവാണ് (43) കരൾ പകുത്ത് നൽകിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ്…
ലോക കേരള സഭയുടെ ഭാഗമായുളള യൂറോപ്പ്-യു.കെ മേഖലാസമ്മേളനം ഒക്ടോബർ 9ന് ലണ്ടനിൽ നടക്കും. ലണ്ടനിലെ സെന്റ് ജെയിംസ് കോർട്ട് ഹോട്ടലിൽ ചേരുന്ന മേഖലാ സമ്മേളനം രാവിലെ 9 ന് ( ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1. 30 ന്) മുഖ്യമന്ത്രി പിണറായി…
ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള രചന മത്സരങ്ങൾ ഒക്‌ടോബർ എട്ടിന് ശനിയാഴ്ച്ച നടത്തും. സിവിൽ സ്റ്റേഷനിലെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മണിക്കാണ് മത്സരങ്ങൾ ആരംഭിക്കുക.…
