നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം, വിവിപാറ്റ് എന്നിവ പരിചയപ്പെടുത്താനും ജില്ലയില്‍ വോട്ടുവണ്ടി പര്യടനം ആരംഭിച്ചു. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളില്‍ വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിന് മൂന്ന് വോട്ടുവണ്ടികള്‍…
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 63027 പേരുടെ ഹിയറിങ് പൂര്‍ത്തിയായി. എസ്.ഐ.ആര്‍ നടപടികളുടെ ഭാഗമായി ആകെ 63027 ഹിയറിങ് നോട്ടീസുകളാണ് ജില്ലയില്‍ തയ്യാറാക്കിയത്. നോട്ടീസ് നല്‍കിയ മുഴുവന്‍ പേരും ഹിയറിങ്ങില്‍ പങ്കെടുക്കുകയും…
പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ വായ്പ പദ്ധതിയിലേക്ക് ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം.…
മന്ത്രി ഒ.ആര്‍ കേളുവിന്റെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി മാനന്തവാടി നിയോജക മണ്ഡലത്തിലെ വയനാട് മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് സെന്ററിന് ആര്‍.ഒ പ്ലാന്റിന് സൗകര്യം ഒരുക്കുന്നതിന് 49 ലക്ഷം രൂപയുടെ ഭരണാനുമതിയായി.
മാനന്തവാടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, മാനന്തവാടി, പനമരം, കുഞ്ഞോം, തവിഞ്ഞാല്‍, കാട്ടിക്കുളം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലെ സഹായി കേന്ദ്രങ്ങളില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പ്ലസ്ടു യോഗ്യതയുള്ള ഇംഗ്ലീഷ്, മലയാളം ടൈപ്പ്…
മാനന്തവാടി ഗവ കോളെജിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ മാര്‍ച്ച് വൈകിട്ട് മൂന്നിനകം ഗവ കോളെജ് മാനന്തവാടി, നല്ലൂര്‍നാട് പി.ഒ വിലാസത്തില്‍ ലഭിക്കണം. ഫോണ്‍-04935…
വയനാട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി (എ.ഡി.എം) കെ.എസ് അനില്‍കുമാര്‍ ചുമതലയേറ്റു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര സ്വദേശിയാണ്. തിരുവനന്തപുരം കളക്ടറേറ്റ്, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട്, നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസ്, ഇടുക്കി കളക്ടറേറ്റ് എന്നിവടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2023 -2024 വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച കരിയര്‍ മാസ്റ്റര്‍ അവാര്‍ഡ് സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ എ.ടി ഷൈജുവിന്. തിരുവന്തപുരത്ത് നടന്ന പരിപാടിയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ ഉമേഷ്…
മേരാ യുവ ഭാരത് കേന്ദ്രയുടെ നേതൃത്വത്തില്‍ നടവയല്‍ ഫുട്‌ബോള്‍ അക്കാദമിയുടെ സഹകരണത്തോടെ യുവജന സംഘടനകള്‍ക്ക് ബ്ലോക്ക്തല കായിക മേള സംഘടിപ്പിക്കുന്നു. ഫെബ്രുവരി 14 ന് നടവയലില്‍ നടക്കുന്ന മേളയില്‍ ഫുട്‌ബോള്‍ (സെവന്‍സ്), വോളീബോള്‍, വനിതാ-പുരുഷ…
കേരള മീഡിയ അക്കാദമി തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍ ഫോട്ടോ ജേണലിസം കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. മൂന്ന് മാസമാണ് കോഴ്സ് കാലാവധി. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. അപേക്ഷ തപാലായോ, ഓണ്‍ലൈനായോ…
