കേരള സംസ്ഥാന ജൈവവൈവിധ്യ മ്യൂസിയത്തിൽ മെയ് 2 മുതൽ 26 വരെ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. 10 വയസു മുതൽ 15 വയസുവരെയുള്ള വിദ്യാർഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. രജിസ്‌ട്രേഷൻ ഫീസ് 2000 രൂപ. ബി.പി.എൽ, എസ്.സി, എസ്.ടി 1000 രൂപ. വിശദ വിവരങ്ങൾക്ക് www.keralabiodiversity.org.
സ്‌കോൾ-കേരള നടത്തുന്ന ഡി.സി.എ എട്ടാം ബാച്ചിന്റെ രണ്ടാം ഗഡു ഫീസ് പിഴയില്ലാതെ അടയ്ക്കുന്നതിനുള്ള തീയതി ഏപ്രിൽ 29 വരെയും 50 രൂപ പിഴയോടെ മെയ് 8 വരെയും നീട്ടി.
തിരുവനന്തപുരം ചാക്ക ഗവ.ഐ ടി ഐ യിൽ മെഷിനിസ്റ്റ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഓപ്പൺ കാറ്റഗറിയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നു. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി യും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും/…
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിൽ താത്കാലികാടിസ്ഥാനത്തിൽ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക തസ്തികയിൽ ഹോണറേറിയം അടിസ്ഥാനത്തിൽ നിയമനം നടത്തും. വാക്-ഇൻ-ഇന്റർവ്യൂ ഏപ്രിൽ 25ന് രാവിലെ 11ന് നടക്കും. എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സാണ് നിർദിഷ്ഠ യോഗ്യത. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന…
2022 ഒക്ടോബറിൽ ആരംഭിച്ച ‘ഓപ്പറേഷൻ യെല്ലൊ’ പദ്ധതിപ്രകാരം അനർഹമായി കൈവശം വെച്ച 1,41,929 റേഷൻ കാർഡുകൾ പിടിച്ചെടുക്കുകയും കാർഡ് ഉടമകളിൽ നിന്നും ആകെ 7,44,35,761 രൂപ പിഴ ഈടാക്കുകയും ചെയ്തതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി…
'ഷീ സ്റ്റാർട്‌സ്'-ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് സൂക്ഷ്മസംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുടുംബശ്രീയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് സൂക്ഷ്മസംരംഭ വികസനത്തിന്റെ ഭാഗമായി മൈക്രോ എന്റർപ്രൈസ് കോൺക്ലേവ് സംഘടിപ്പിക്കുന്നു. നൂതനമായ സംരംഭങ്ങൾ രൂപീകരിച്ചു കൊണ്ട് കുടുംബശ്രീ സംരംഭമേഖലയെ പുതിയ തലത്തിലേക്ക് ഉയർത്തുകയാണ്…
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ സെക്ഷൻ ഓഫീസറെ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kelsa.nic.in.
മറ്റ് രോഗങ്ങളുള്ളവർ, കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ മാസ്‌ക് ധരിക്കണം മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർമാരുടെ യോഗം ചേർന്നു സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറുതായി കൂടുന്നതിനാൽ വൃദ്ധസദനങ്ങൾ ഉൾപ്പെടെ കെയർ ഹോമിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ…
സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിലുള്ള റീച്ചിന്റെ ആഭിമുഖ്യത്തിൽ വേനലവധിക്കാല വ്യക്തിത്വ വികസന ക്യാമ്പ് ‘സ്വത്വ-2.0’ സംഘടിപ്പിക്കുന്നു. ഓൺലൈൻ ക്ലാസുകളും തിരുവനന്തപുരം കേന്ദ്രത്തിൽ ഓഫ്‌ലൈൻ പരിശീലനവും സൗകര്യവും ലഭ്യമാണ്. 16- 25 വയസ് ഉള്ളവർക്ക്…
കായികക്ഷമതാ പരീക്ഷ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനീ) (ആൺ) ( കാറ്റഗറി.നം.538/2019) തസ്തികയുടെ എൻഡ്യൂറൻസ് ടെസ്റ്റ് പാസ്സായ, 2023 ഫെബ്രുവരി14 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുൾപ്പെട്ട എല്ലാ ഉദ്യോഗാർഥികളുടെയും ശാരീരിക അളവെടുപ്പും കായികക്ഷമതാ…