ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ അമ്മക്കിളിക്കൂട് എന്ന പേരിൽ മാതൃസംഗമം സംഘടിപ്പിച്ചു. 150 ഓളം അമ്മമാരാണ് സംഗമത്തിന്റെ ഭാഗമായത്. പഞ്ചായത്തിന്റെ വയോക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രായം മറന്ന് അമ്മമാർ അവരുടെ കലാവാസനകൾ വേദിയിലെത്തിച്ചു. എം.കെ രാഘവൻ…
ജെെവ മാലിന്യ സംസ്ക്കരണത്തിന് ഉറവിട മാലിന്യ സംസ്ക്കരണ പദ്ധതിയുമായി നൊച്ചാട് ഗ്രാമപഞ്ചായത്ത്. റിംഗ് കമ്പോസ്റ്റുകൾ വിതരണം ചെയ്ത് ജൈവ മാലിന്യങ്ങളെ വീടുകളില്‍ തന്നെ സംസ്‌ക്കരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അപേക്ഷ സമർപ്പിച്ചവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക്…
പഴമയുടെ പ്രതാപം പേറുന്ന ഫറോക്ക് പഴയ പാലത്തിന്റെ രണ്ടാം ഘട്ട നവീകരണ പ്രവൃത്തികള്‍ക്ക് ഫണ്ട് അനുവദിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. 66.10 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.…
അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കഥ- കവിത രചനാ മത്സരത്തിന്റെ വിജയികൾക്ക് നാളെ ( മാർച്ച് 27) സമ്മാനങ്ങൾ വിതരണം ചെയ്യും. സിവിൽ സ്റ്റേഷനിലെ താലൂക്ക് കോൺഫറൻസ്…
സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറിയതോടെ സ്വീകാര്യതയേറിയതായി മന്ത്രി കെ എന്‍ ബാലഗോപാല്‍. കിഫ്ബി ധനസഹായത്തോടെ കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ നിര്‍മിച്ച കുണ്ടറ കെ ജി വി ഗവണ്മെന്റ് യു പി…
ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്‌കാരം കോഴിക്കോട് ജില്ലാ പഞ്ചായത്തിന്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 10 ലക്ഷം രൂപയാണ് അവാർഡ് തുക. നവകേരള…
പെരുമാട്ടി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി ലോക ക്ഷയരോഗ ദിനാചരണം നടത്തി. പെരുമാട്ടി വണ്ടിത്താവളത്ത് സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് അധ്യക്ഷനായി.…
സംസ്ഥാന യുവജന കമ്മിഷന്റെ നേതൃത്വത്തില്‍ പെരുമാട്ടി പഞ്ചായത്തിലെ സര്‍ക്കാര്‍പതി കോളനിയില്‍ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജന കമ്മിഷന്‍ അംഗം…
തൃത്താല നിയോജകമണ്ഡലത്തിലെ റോഡുകളുടെ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍ദേശിച്ചു. ഫണ്ട് അനുവദിക്കപ്പെട്ടിട്ടുള്ള പ്രവൃത്തികളുടെ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കാനും നിര്‍ദേശം…
കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന ജില്ലയിലെ വിധവകളുടെ പുനരധിവസത്തിന് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന തൊഴില്‍-വരുമാനദായക പദ്ധതി 'അപരാജിത'യുടെ ഭാഗമായി എല്‍.ഇ.ഡി ബള്‍ബുകളുടെ നിര്‍മാണവും പുനരുപയോഗവും സംബന്ധിച്ച ആദ്യബാച്ച് പരിശീലനം ജില്ലാ…