കേരള നിയമസഭാദിനാചരണം 27ന് നടക്കും. രാവിലെ 10 മണിക്ക് നിയമസഭ സ്പീക്കർ എം.ബി.രാജേഷ് നിയമസഭാസമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള ദേശീയനേതാക്കളുടെ പ്രതിമകളിൽ പുഷ്പാർച്ചന നടത്തും. നിയമസഭാദിനാചരണത്തിന്റെ ഭാഗമായി 25 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ നിയമസഭാമന്ദിരവും പരിസരവും…

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ 2022 ലെ പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച പരിസ്ഥിതി സംരക്ഷകൻ, പരിസ്ഥിതി പത്രപ്രവർത്തകൻ, പരിസ്ഥിതി ദൃശ്യ മാധ്യമ പ്രവർത്തകൻ, പരിസ്ഥിതി ഗവേഷകൻ, പരിസ്ഥിതി സംരക്ഷണ സ്ഥാപനം,…

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ(കാസ്പ്) താത്കാലിക കിയോസ്‌ക് സ്ഥാപിച്ചു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹെൽത്ത് മേളയുടെ ഭാഗമായാണു കിയോസ്‌ക് സ്ഥാപിച്ചത്. ആയുഷ്മാൻ ഭാരത്,…

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിലെ സി-5 കോർട്ടേഴ്‌സിൽ പുതിയ ഇലക്ട്രിക്കൽ വയറിംഗ് ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471-2559388 (Extension No. 326/327).

പ്രതിഭാശാലികളായ കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് എല്ലാ വിദ്യാഭ്യാസ ജില്ലകളിലും കോ-ഓർഡിനേറ്റർമാരെ തിരഞ്ഞെടുക്കുന്നു. പ്രൊബേഷൻ പൂർത്തീകരിച്ച സർക്കാർ ഹൈസ്‌കൂൾ അധ്യാപകരെയാണ് പരിഗണിക്കുന്നത്. മെയ്…

സംസ്‌കരിച്ച പ്‌ളാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് സംസ്ഥാനത്ത് ഇതുവരെ പൂർത്തീകരിച്ചത് 4967.31 കിലോമീറ്റർ റോഡ്. കേരളത്തിലുടനീളമുള്ള ഹരിതകർമ്മസേന പ്രവർത്തകരുടെയും തദ്ദേശസ്വയംഭരണ  സ്ഥാപനങ്ങളുടെയും സഹായത്തോടെ ക്ലീൻ കേരള  കമ്പനി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളാണ് റോഡ് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.…

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഉദുമ ഗ്രാമപഞ്ചായത്ത്, കൃഷിഭവന്റെ നേതൃത്വത്തില്‍ പച്ചക്കറി തൈകള്‍ നട്ടു പദ്ധതിയുടെ ഭാഗമായി. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ലക്ഷ്മി പച്ചക്കറി കൃഷി നടീല്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിങ്ങ് കമ്മറ്റി…

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ആര്യൻകോട് ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയായ നെട്ടണിയിലെ ജനങ്ങൾക്ക് ഇനി ആശ്വസിക്കാം. പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത്. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 ജനകീയസൂത്രണ പദ്ധതിയുടെ…

തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ 26ന് നടക്കും. ജില്ലാ കോടതി,  നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ആറ്റിങ്ങല്‍ കോടതി സമുച്ചയങ്ങളിലാണ് അദാലത്ത് നടക്കുക. ജില്ലയിലെ വിവിധ ദേശസാത്കൃത ബാങ്കുകളുടെയും…

തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദീ സംരക്ഷണത്തിനായി 'നീര്‍ധാര' ജനകീയ പദ്ധതി ഒരുങ്ങുന്നു. പദ്ധതി നിര്‍വഹണത്തിന് മുന്നോടിയായി ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ അവലോകനയോഗം ചേര്‍ന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ ഏഴ് സബ്കമ്മിറ്റികള്‍…