രാജ്യത്തിനാകെ മാതൃകയാണ് കേരള സവാരി പദ്ധതിയെന്നും പദ്ധതിക്ക് എല്ലാ വിധ ആശംസകളും നേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍.  രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലുള്ള ആദ്യ ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ കേരള സവാരി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…

*ക്യാന്‍സര്‍ കണ്ടെത്താന്‍ സ്പെഷ്യല്‍ ക്യാമ്പുകള്‍ *ആരോഗ്യ മേഖലയില്‍ പുതിയ അധ്യായം സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി 10 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ…

വീടുകളില്‍ കൃഷി ഉറപ്പാക്കുന്നതിലൂടെ വിഷരഹിത പച്ചക്കറി ഉത്പാദിപ്പിച്ച് രോഗങ്ങള്‍ പ്രതിരോധിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മല്ലപ്പുഴശേരി ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റേയും സംയുക്താഭിമുഖ്യത്തില്‍ പുന്നയ്ക്കാട് ഇമ്മാനുവേല്‍ മാര്‍ത്തോമാ ഓഡിറ്റോറിയത്തില്‍ നടത്തിയ…

കര്‍ഷകന് ലാഭം ലഭിക്കുന്ന രീതിയില്‍ ഓമല്ലൂരിലെ പച്ചക്കറികളും ബ്രാന്‍ഡ് ചെയ്തു വിപണനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ നടത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്, സര്‍വീസ് സഹകരണ…

കാര്‍ഷികമേഖലയില്‍ കൈവരിക്കുന്ന നേട്ടങ്ങള്‍ ആരോഗ്യമേഖലയിലും ഇതരമേഖലകളിലും വന്‍കുതിച്ചുചാട്ടത്തിന് സഹായകമാവുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കാക്കൂര്‍ പഞ്ചായത്തിലെ കര്‍ഷകദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിഷരഹിതമായ ആഹാരം കഴിക്കുന്നത് വഴി ഭക്ഷ്യജന്യ രോഗങ്ങളില്‍ നിന്നും…

കൃഷിഭവന്റെയും വിവിധ ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകളുടെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ കര്‍ഷകദിനം വിപുലമായി ആചരിച്ചു. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ജില്ലാതല കര്‍ഷകദിന പരിപാടികള്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാനുള്ള നടപടികളാണ്…

ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക ജില്ലയിൽ പ്രസിദ്ധീകരിച്ചു. ഭൂമിയുള്ള ഭവനരഹിതരായി 17190 പേരും ഭൂമിയും വീടുമില്ലാത്ത 5765 പേരുമായി ആകെ 22955 പേരാണ്  പട്ടികയിലുള്ളത്.  ഭൂമിയുള്ള ഭവനരഹിതരിൽ 15790 പേർ…

ആലങ്ങാട് കര്‍ഷകദിനം മന്ത്രി ഉദ്ഘാടനം ചെയ്തു ചെറിയ ഭൂപ്രദേശമാണ് കേരളത്തിന്റേതെങ്കിലും മറ്റു മേഖലകള്‍ പോലെ കൃഷിയെ പരമാവധി പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്തിന് ആവശ്യമായ കാര്‍ഷിക വിളകള്‍ ഇവിടെത്തന്നെ ഉല്പാദിപ്പിക്കാന്‍ കഴിയണമെന്നു വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്…

ജനകീയതയില്‍ തലയെടുപ്പോടെ ശ്രദ്ധേയമാവുകയാണ് കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിന്റെ ജനകീയ ഹോട്ടല്‍. കൊവിഡ് സമയത്ത് വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ജനകീയ ഹോട്ടല്‍ ഇതുവരെ ഒന്നര ലക്ഷത്തിലധികം പേര്‍ക്കാണ് ഊണ് വിളമ്പിയത്. ജില്ലയില്‍…

വയനാട് മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂക്കോട് ശുദ്ധജല അക്വേറിയത്തിലേക്ക് ദിവസ വേതനടിസ്ഥാനത്തില്‍ അക്വേറിയം കീപ്പറെ നിയമിക്കുന്നു. പൊഴുതന, വൈത്തിരി ഗ്രാമ പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് മുന്‍ഗണന. എസ്.എസ്.എല്‍.സി യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ യുവതീ യുവാക്കള്‍ക്ക്…