മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി, സർജറി യൂണിറ്റുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 30ന് രാവിലെ 11ന് ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഫ്ലാഗ് ഓഫ് ചെയ്യും. കർഷകർക്ക് വീട്ടുപടിക്കൽ മൃഗചികിത്സാ സേവനം നൽകുക…

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന 'മിഴിവ് 2025' ഓൺലൈൻ വീഡിയോ മത്സരത്തിലേക്ക് എൻട്രികൾ അയക്കുന്നതിനുള്ള സമയ പരിധി ദീർഘിപ്പിച്ചു .മെയ് ഏഴാണ് അവസാനതീയതി. 'ഒന്നാമതാണ് കേരളം' എന്നതാണ് മത്സര വിഷയം. സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ, നേട്ടങ്ങൾ, മികവുറ്റ പദ്ധതികൾ, വിജയഗാഥകൾ, ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പുകൾ എന്നിങ്ങനെ വിവിധ…

* തട്ടുകട മുതൽ ചെക്ക് പോസ്റ്റുകൾ വരെ വിപുലമായ പരിശോധനകൾ * പിഴവ് കണ്ടാൽ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരവും പൊതുജനാരോഗ്യ നിയമ പ്രകാരവും നടപടി സംസ്ഥാനത്ത് ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി മഴക്കാലത്തിന് മുന്നോടിയായി…

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് കുടിവെള്ള പദ്ധതിയുടെ പമ്പിങ്ങ് മെയിനിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഏപ്രിൽ 30 ബുധനാഴ്ച അഴീക്കോട് പഞ്ചായത്ത് പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് കണ്ണൂർ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

വിനോദസഞ്ചാര മേഖലയുടെ വളർച്ചയും, പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ ശാക്തീകരണവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം. വിനോദസഞ്ചാരത്തിന്റെ ഒരു ബദൽ മാതൃകയാണിത്. തദ്ദേശജീവിതം നിലനിർത്തിക്കൊണ്ട് അടിസ്ഥാന സൗകര്യങ്ങളും പൊതുവികാസവും നടപ്പാക്കി ടൂറിസം…

ട്രിഡയിൽ ടെക്നിക്കൽ എക്സ്പേർട്ട്, പ്രൊഫഷണൽ കൺസൾട്ടന്റ് സേവനങ്ങൾക്കായി താത്പര്യപത്രം ക്ഷണിച്ചു. ഉയർന്ന പ്രായപരിധി 65 വയസ്. വിശദവിവരങ്ങൾക്ക്: 2722748, 2722238, 2723177, www.trida.kerala.gov.in.

ക്ഷീരരംഗത്തെ കുടുംബങ്ങൾക്ക് സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് 2016 മുതൽ നടപ്പാക്കുന്ന കന്നുകാലി ഇൻഷുറൻസ് പദ്ധതിയാണ് ഗോസമൃദ്ധി. പ്രതിദിനം കുറഞ്ഞത് ഏഴ് ലിറ്റർ പാൽ ഉൽപ്പാദന ശേഷിയുള്ള രണ്ട് മുതൽ 10…

കെ.ഡി.ആർ.ബി വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ 38 തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 12 വരെ നീട്ടി. വിശദവിവരങ്ങൾ www.kdrb.kerala.gov.in ൽ ലഭിക്കും.

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning)  പതിനെട്ടാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു.  പരിശീലനത്തിൽ പങ്കെടുത്ത 2000 അധ്യാപകരിൽ 1730പേർ (86.5%) കോഴ്‌സ് വിജയിച്ചു. ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.

കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ യു.ജി.സി-നെറ്റ്/ ജെ.ആർ.എഫ് പരീക്ഷകളുടെ ജനറൽ പേപ്പറിന് പരിശീലന ക്ലാസ് മെയ് അവസാനവാരം ആരംഭിക്കും. താത്പര്യമുള്ളവർ തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലുള്ള സ്റ്റുഡൻസ് സെന്ററിൽ പ്രവർത്തിക്കുന്ന കേരള…