കേരള നിയമസഭയുടെ ആരോഗ്യവും കുടുംബ ക്ഷേമവും സംബന്ധിച്ച സബ്‌ജെറ്റ് കമ്മിറ്റി XII,  നവംബര്‍ ആറിന് രാവിലെ 10.30ന്  കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ഏഴിന് രാവിലെ 10.30ന്  എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും യോഗം…

ലൈഫ് മിഷന്‍ ഒഴിവുള്ള തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  കൂടുതല്‍ വിവരങ്ങള്‍ lifemission.lsgkerala.gov.in ല്‍ ലഭ്യമാണ്.

ചാക്ക ഐ.ടി.ഐയില്‍ 2014, 2015 അദ്ധ്യയന വര്‍ഷങ്ങളില്‍ പ്രവേശനം ലഭിച്ച ട്രെയിനികളുടെ ജനറല്‍ സ്റ്റൈപ്പന്റ് തുക തിരിച്ചറിയല്‍ കാര്‍ഡുമായെത്തി 10 ന് മുന്‍പ് വാങ്ങണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.  ഫോണ്‍ : 0471-2502612.

സ്റ്റുഡന്റസ് പോലീസ് കേഡറ്റുകൾ അച്ചടക്കത്തിൽ മറ്റുള്ള കുട്ടികൾക്കും സമൂഹത്തിനും മാതൃകയാകണമെന്ന് എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. സ്കൂളിൽ മാത്രമല്ല വീട്ടിലും അച്ചടക്കത്തോടെയാകണം കുട്ടികൾ പെരുമാറേണ്ടത്. ഭാവി തലമുറയ്ക്ക് നേട്ടമാകുന്ന തരത്തിൽ…

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളില്‍ ആര്‍.എസ്.ബി.വൈ ചിസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബോര്‍ഡിന്റെ ഐ.ഡി കാര്‍ഡ് എന്നിവ സഹിതം 10 ന് മുമ്പ്…

  തിരുവനന്തപുരം ജില്ലാ കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.  യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജുവിനെ…

ടെലിപ്രോംപ്റ്ററും സ്റ്റുഡിയോയും ഇല്ലാതെ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിന്നും വാര്‍ത്താവായന തുടങ്ങി. വായിക്കുന്നതാകട്ടെ സ്‌കൂള്‍ വിദ്യാര്‍ഥികളും ! . കളക് ട്രേറ്റ് ജീവനക്കാര്‍ അതിശയത്തോടെ കുട്ടികളുടെ ചുറ്റും കൂടി.വാര്‍ത്താവതരണം ദൃശ്യമാധ്യമങ്ങളിലേതുപോലെ തന്നെയുണ്ട്. ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികളെ…

കണ്ണൂര്‍ മണ്ഡലത്തിലെ വാരം ബസാര്‍-വാരം കടവ് റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തി ഉദ്ഘാടനം നവംബര്‍ അഞ്ചിന് വൈകീട്ട് അഞ്ചിന് വാരം ബസാറില്‍ തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍…

ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ 17 തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച 2.20 കോടി രൂപ ഉപയോഗിച്ച് തീര്‍ഥാടന മുന്നൊരുക്കങ്ങളും ഇടത്താവളങ്ങളിലെ പണികളും ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ തദ്ദേശഭരണ സെക്രട്ടറിമാര്‍ക്ക്  നിര്‍ദേശം…

വഴുതക്കാട് ഗവണ്‍മെന്റ് അന്ധവിദ്യാലയത്തിലെ കുട്ടികള്‍ക്ക് സ്‌നേഹം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെയാണ് മുപ്പതോളം കുട്ടികള്‍ അധ്യാപകരോടൊപ്പം മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ ചേമ്പറില്‍ എത്തിയത്. ഒന്നാംതരം മുതല്‍ പന്ത്രണ്ടാം തരം വരെ…