2019ലെ 'ബീറ്റ് എയര്‍ പൊലൂഷന്‍' എന്ന പരിസ്ഥിതി സന്ദേശം ഉള്‍കൊണ്ട് പാലക്കാട് ജില്ലാ സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനാചരണം ജില്ലാതല ഉദ്ഘാടനം പട്ടാമ്പി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.…

കാവില്‍പാട് പടതോണി നിവാസികളുടെ യാത്രാ ക്ലേശത്തിന് പരിഹാരമായി പടതോണി ടിപ്പുസുല്‍ത്താന്‍ റോഡ് നിര്‍മ്മാണോദ്ഘാടനം ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എംഎല്‍എയുമായ വി.എസ് അച്യുതാനന്ദന്‍ നിര്‍വഹിച്ചു. പട തോണിയിലെ എഴുപത്തിയഞ്ചിലധികം കര്‍ഷക കുടുംബങ്ങള്‍ക്ക് റോഡെന്ന ദീര്‍ഘ…

കോരത്തൊടി, പുളിയംപുള്ളി അങ്കണവാടികള്‍ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എംഎല്‍എയുമായ വി.എസ് അച്യുതാനന്ദന്‍ നാടിനു സമര്‍പ്പിച്ചു . എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം വീതം ചെലവഴിച്ചാണ് അകത്തേത്തറയിലെ കോരത്തൊടി അങ്കണവാടിയും…

മാനസികരോഗബാധിതരായ ആദിവാസികള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനും തുടര്‍ചികിത്സ നടത്തുന്നതിനുമായി അട്ടപ്പാടിയില്‍ 'പുനര്‍ജനി' ഒരുങ്ങുന്നു. മണ്ണാര്‍ക്കാട് താലൂക്കിലും അട്ടപ്പാടി മേഖലയിലും മാനസികമായി തളരുന്നവരെ കണ്ടെത്തി താമസിപ്പിച്ച് ചികിത്സ നല്‍കുന്നതിനും തുടര്‍ചികിത്സ നടത്തുന്നതിനുമായാണ് പുനര്‍ജനി എന്നപേരില്‍ പുനരധിവാസകേന്ദ്രം ഒരുങ്ങുന്നത്.…

300 കുടകളില്‍ നിന്നും 30000ലേക്ക് അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകളുടെ കരവിരുതില്‍ തയ്യാറാവുന്ന കാര്‍ത്തുമ്പി കുടകള്‍ മഴയെത്തും മുമ്പേ വിപണിയിലേക്ക് എത്തി തുടങ്ങി. മുഖ്യധാരാ വിപണിയില്‍ ചെറുതല്ലാത്ത ഒരിടം കണ്ടെത്തി വ്യാവസായിക അടിസ്ഥാനത്തില്‍ കാര്‍ത്തുമ്പി കുടനിര്‍മ്മാണം…

ഭാര്യ വീട്ടു തടങ്കലില്‍ അകപ്പെട്ടതായി പട്ടാമ്പി സ്വദേശിയായ ദളിത്- ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട യുവാവിന്റെ പൊലീസ് പരാതിയിലും തുടര്‍ന്നുളള മാധ്യമ വാര്‍ത്തകളുടെ അടി്സ്ഥാനത്തിലും സംസ്ഥാന വനിത കമ്മീഷന്‍ സംഭവത്തില്‍ ഇടപെട്ടു . കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടിയെ…

പരിസ്ഥിതി സംരക്ഷണം ജീവിതചര്യയാക്കിയ ഒരു കൂട്ടം തൊഴിലാളികളുടെ സന്തോഷത്തിന്റെ നിറവറിയാന്‍ കണ്ണാടി പഞ്ചായത്തിലെ പാതയോരങ്ങളിലേക്കു നോക്കിയാല്‍ മതി. നട്ടു വളര്‍ത്തി പരിപാലിക്കുന്ന തൈകള്‍ വളര്‍ന്ന് വൃക്ഷങ്ങളാകുന്ന കാഴ്ച നട്ടുവളര്‍ത്തിയവരെപ്പോലെ തന്നെ കാണുന്നവരിലും കുളിര്‍മ പകരുകയാണ്.…

മലമ്പുഴയെ മധ്യകേരളത്തിന്റെ ഒന്നാംകിട വിദ്യാഭ്യാസ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എ.യുമായ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മലമ്പുഴ ഐ.എച്ച്.ആര്‍.ഡി കോളേജ് പുതിയ കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍…

പാലക്കാട് നഗരസഭയുടെ മാലിന്യ സംസ്‌ക്കരണകേന്ദ്രത്തില്‍ അജൈവ മാലിന്യങ്ങള്‍ ഉടന്‍ ശേഖരിക്കും. പ്രതിമാസം 100 രൂപ ചാര്‍ജ്ജ് ഈടാക്കിയാണ് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുക. ജൈവ -അജൈവ മാലിന്യങ്ങള്‍ക്ക്150 രൂപയും ചാര്‍ജ്ജ് ഈടാക്കും. നഗരസഭയുടെ മാലിന്യ സംസ്‌ക്കരണ…

ചിറ്റൂര്‍ പുഴ, മീങ്കര കനാലുകളുടെ അറ്റക്കുറ്റപണികള്‍ നടത്തണമെന്ന് ചിറ്റൂര്‍ താലൂക്ക് വികസന സമിതിയില്‍ ആവശ്യം. കനാലിനരികിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി ബന്ധപ്പെട്ട പല്ലശ്ശന, തറപ്പാടം, കരിക്കമൂളി പാടശേഖര സെക്രട്ടറി നല്‍കിയ പരാതികള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട…