ആലപ്പുഴ : കളവംകോടം ശക്തീശ്വരം കാവിൽ പള്ളി പത്മാക്ഷികവല റോഡിന്റെ ( കളവംകോടം – ശക്തീശ്വരം റോഡ്, വയലാർ – ഒളതലകാവിൽ- വളമംഗലം റോഡ് ) പുനഃരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു.

ചേർത്തല നിയോജക മണ്ഡലത്തിൽ വരുന്ന ശക്തീശ്വരം ജംഗ്ഷൻ മുതൽ കളവംകോടം ജംഗ്ഷൻ വരെയുള്ള റോഡും അരൂർ നിയോജക മണ്ഡലത്തിലെ വയലാർ ജംഗ്ഷൻ മുതൽ വളമംഗലം ജംഗ്ഷൻ വരെയുള്ള റോഡുകളാണ് പുനഃർനിർമ്മിക്കുന്നത്. റോഡിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഭക്ഷ്യപൊതു വിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ, എ എം ആരിഫ് എം പി എന്നിവരുടെ നിർദ്ദേശപ്രകാരം ബജറ്റ് പദ്ധതിയിലുൾപ്പെടുത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. നാലു കോടി രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചിട്ടുള്ളത്. ആറു മാസമാണ് പൂർത്തീകരണ കാലാവധി.

ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ അധ്യക്ഷതവഹിച്ചു. ചേർത്തല മുൻസിപ്പൽ ചെയർമാൻ വി ടി ജോസഫ്, വയലാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് വി ബാബു, മുൻസിപ്പൽ പ്രതിപക്ഷ നേതാവ് എൻ ആർ ബാബുരാജ്, വാർഡ് കൗൺസിലർ കെ ബി മുരളി, വാർഡ് കൗൺസിലർ ജി അജിത്ത്, എക്സിക്യൂട്ടീവ് എൻജിനീയർ ബി വിനു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൽ രാജശ്രീ തുടങ്ങിയവർ പങ്കെടുത്തു.