ലോക പുകയിലരഹിത ദിനാചരണത്തിന്‍റെ ഭാഗമായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് റീല്‍സ് വീഡിയോ, ഡിജിറ്റല്‍ പോസ്റ്റര്‍, ഉപന്യാസരചനാ മത്സരങ്ങള്‍ നടത്തുന്നു. പുകയിലയും കാലാവസ്ഥ വ്യതിയാനവും എന്നതാണ് വിഷയം.
റീല്‍സ്, പോസ്റ്റര്‍ മത്സരങ്ങള്‍ക്ക് പ്രായപരിധിയില്ല. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുലുള്ള റീലുകളാണ് തയ്യാറാക്കേണ്ടത്. പോസ്റ്ററുകള്‍ ജെ.പി.ജി ഫോര്‍മാറ്റില്‍ പരമാവധി മൂന്ന് എം.ബിയുള്ളതായിരിക്കണം. റീല്‍സിനും പോസ്റ്ററിനുമൊപ്പം പേര്, വയസ്, വിലാസം, ഫോണ്‍ എന്നിവയും അയക്കണം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായാണ് ഉപന്യാസ രചനാമത്സരം. 400 വാക്കില്‍ കവിയാതെ മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയ രചനകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് അല്ലെങ്കില്‍ ഫോട്ടോയാണ് നല്‍കേണ്ടത്.
വിദ്യാര്‍ഥികള്‍ പേര്, വയസ്, വിലാസം, ഫോണ്‍ നമ്പര്‍, സ്‌കൂളിന്‍റെ പേര്, പഠിക്കുന്ന ക്ലാസ് എന്നീ വിവരങ്ങളും സ്‌കൂള്‍ അധികൃതരുടെ/ രക്ഷിതാവിന്‍റെ സാക്ഷ്യപത്രവും അയയ്ക്കണം.മൂന്നു മത്സരങ്ങളുടെയും എന്‍ട്രികള്‍ ജൂണ്‍ അഞ്ചിന് വൈകുന്നേരം അഞ്ചിനു മുന്‍പ് notobaccoday2022@gmail.com എന്ന വിലാസത്തില്‍ അയയ്ക്കണം. വിജയികള്‍ക്ക് സമ്മാനത്തുകയും സര്‍ട്ടിഫിക്കറ്റും നല്‍കും. ഫോണ്‍: 9447472562, 9447031057.