ക്ഷീര വികസന വകുപ്പിന്റെ അസിസ്റ്റന്റ് ടു ഡയറി ഡെവലപ്പ്മെന്റ് ഇന്‍ വയനാട് പദ്ധതിയിലെ അവശ്യാധിഷ്ഠിത ധനസഹായം, ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മാണം എന്നിവയ്ക്ക് ധനസഹായം നല്‍കുന്നു. താല്‍പര്യമുളളവര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷകള്‍ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി, പനമരം എന്നീ ക്ഷീര വികസന സേവന യൂണിറ്റ് ഓഫീസുകളിലോ അതാത് ക്ഷീര സംഘങ്ങളിലോ ജൂലൈ 10ന് വൈകുന്നേരം 5 മണിക്ക് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് അടുത്തുളള ക്ഷീര സംഘവുമായോ ബ്ലോക്ക്തല ക്ഷീരവികസന ഓഫീസുകളുമായോ ബന്ധപ്പെടണം.
ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ്:അപേക്ഷ ക്ഷണിച്ചു
വിനോദ സഞ്ചാരവകുപ്പിന് കീഴില്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പെരിന്തല്‍മണ്ണ മങ്കട സെന്ററിലേക്ക് പി.എസ്.സി അംഗീകൃത തൊഴിലധിഷിഠിത ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ 11 ന് വൈകീട്ട് 4 നകം ലഭിക്കണം. ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍,ഫുഡ് ആന്റ് ബീവറേജ് സര്‍വ്വീസ്, ഫുഡ് പ്രൊഡക്ഷന്‍, ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍ എന്നീ ഒരു വര്‍ഷത്തെ കോഴ്സിന് എസ്.എസ്.എല്‍.സി യാണ് അടിസ്ഥാന യോഗ്യത. അപേക്ഷ ഫോറവും പ്രോസ്പെക്റ്റസും സ്ഥാപനത്തില്‍ നിന്ന് നേരിട്ടും www.fcikerala.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ഫോണ്‍:04493 3295733, 9645078880