പ്രധാനമന്ത്രി കിസാൻ സമ്മാനനിധി പദ്ധതിയുടെ ഗുണഭോക്താക്കളായ കർഷകർ കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങൾ കൃഷി വകുപ്പിന്റെ AIMS പോർട്ടൽ വഴി നൽകണം. പദ്ധതിയിൽ അംഗങ്ങളായ കർഷകരുടെ സംയുക്ത ഡാറ്റ ബേസ്(ഫെഡറേറ്റഡ് ഫോർമർ ഡാറ്റ ബേസ്) രൂപീകരിക്കുന്നതിന്റെ ഭാഗമായാണിത്. പദ്ധതിയുടെ ആനുകൂല്യം തുടർന്നു ലഭിക്കുന്നതിനായി ജൂലൈ 31നു മുൻപ് എയിംസ് പോർട്ടലിൽ സ്വന്തം ഭൂമി സംബന്ധിച്ച വിവരങ്ങൾ നൽകണം.പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്ക് ഇ-കെ.വൈ.സിയും നിർബന്ധമാക്കിയിട്ടുണ്ട്. അതിനാൽ എല്ലാ പിഎം കിസാൻ ഗുണഭോക്താക്കളും ജൂലൈ 31നു മുൻപ് പോർട്ടൽ വഴി നേരിട്ടോ അക്ഷയ, സി.എസ്.സി. തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ വഴിയോ ഇ-കെ.വൈ.സിയും ചെയ്യണം.