കരൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പുനലൂർ – മൂവാറ്റുപുഴ ഹൈവേയിൽ പയപ്പാറിൽ പണികഴിപ്പിച്ച ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അധ്യക്ഷയായിരുന്നു.
ഭിന്നശേഷി, സ്ത്രീ സൗഹൃദ ശുചിമുറികൾ, മിനി റെസ്റ്റോറന്റ്, കുട്ടികൾക്കായി ചെറിയ പാർക്ക് എന്നിവയാണ് ഈ വഴിയോര വിശ്രമ കേന്ദ്രത്തിലുള്ളത്. പാലാ – തൊടുപുഴ റോഡിലെ ഏക ടേക്ക് എ ബ്രേക്ക് പദ്ധതിയാണിത്. ധനകാര്യ കമ്മീഷൻ അവാർഡ്, പഞ്ചായത്ത് തനത് ഫണ്ട്, പെർഫോമൻസ് ഗ്രാന്റ് എന്നിവ ഉൾപ്പടെ 31 ലക്ഷം രൂപ മുടക്കിയാണ് നിർമ്മാണം.
ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ കട്ടക്കൽ, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം ലിസമ്മ ബോസ്, ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡന്റ് സീന ജോൺ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ആനിയമ്മ ജോസ് , അഖില അനിൽകുമാർ , ഗ്രാമപഞ്ചായത്തംഗങ്ങളായ വത്സമ്മ തങ്കച്ചൻ , ലിന്റൺ ജോസഫ്, സ്മിത ഗോപാലകൃഷ്ണൻ , പ്രിൻസ് അഗസ്റ്റ്യൻ, അനസ്യ രാമൻ, ഗിരിജ ജയൻ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.