സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മീഷന്റെ കോർട്ട് ഹാളിൽ 25ന്(വ്യാഴം) രാവിലെ 11ന് സിറ്റിംഗ് നടത്തും.ക്രിസ്തുമതം പിന്തുടരുന്ന പട്ടികജാതിക്കാർക്ക് പ്രൊഫഷണൽ കോളേജ് പ്രവേശനത്തിന് പ്രത്യേക സംവരണം ആവശ്യപ്പെട്ട് സമർപ്പിച്ച നിവേദനം, നാടാർ സമുദായത്തിന്റെ ഹർജി, ദളിത് ക്രിസ്ത്യൻ ജനാധിപത്യ അവകാശസമിതിയുടെ നിവേദനം എന്നിവ പരിഗണിക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്റ്റ്. ജി.ശശിധരൻ, അംഗങ്ങളായ ഡോ. എ.വി. ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ സിറ്റിംഗിൽ പങ്കെടുക്കും.
