സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവജനക്ഷേമ ബോര്‍ഡിന്റെ അഫിലിയേറ്റ് ചെയ്ത് ക്ലബുകളിലെ 16 നും 30 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് സെവന്‍സ് ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കും. ജില്ലാതല വിജയികള്‍ക്ക് യഥാക്രമം 25000, 15000, 10,000 രൂപയും സംസ്ഥാനതല വിജയികള്‍ക്ക് യഥാക്രമം 1 ലക്ഷം, 50,000, 25,000 രൂപയുമാണ് പ്രൈസ്മണി. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 15 നകം ജില്ലാ യുവജന കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജന കേന്ദ്രം ചക്കാലക്കല്‍ അപ്പാര്‍ട്ട്മെന്റ്, ഹരിതഗിരി റോഡ്, കല്‍പ്പറ്റ, വയനാട്, ഫോണ്‍;805757107, 9605098243.