ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യകതയാണെന്ന് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ പറഞ്ഞു. നിരക്ഷരരെ ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷാ പദ്ധതി വരെ എത്തിക്കുന്നുവെന്നത് അഭിനന്ദനീയമാണെന്നും എം.എല്‍. എ പറഞ്ഞു. ന്യൂ ഇന്ത്യ ലിറ്ററി പ്രോഗ്രാമിന്റെ ഭാഗമായി തിരഞ്ഞെടുത്ത 10 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജില്ലാതല റിസോഴ്സ് പേഴ്സന്മാര്ക്കും വളണ്ടറി അദ്ധ്യാപകര്‍ക്കുമുള്ള പരിശീലനം കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്, എസ്.സി.ഇ.ആര്.ടി റിസര്‍ച്ച് ഓഫീസര്‍ ടി.വി വിനീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.സി മജീദ്, പി.വി ജാഫര്‍ എന്നിവര്‍ സംസാരിച്ചു. സാക്ഷരതാ കാഴ്ചപ്പാടും പൊതുസമീപനവും എന്ന വിഷയത്തില്‍ സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ ക്ലാസ്സെടുത്തു.
3 ദിവസങ്ങളിലായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും, ജില്ലാ പഞ്ചായത്ത് ഹാളിലും നടക്കുന്ന പരിശീലത്തില്‍ ജില്ലാതല ആര്.പി മാരായ ചന്ദ്രന് കിനാത്തി, ചന്ദ്രശേഖരന്, വത്സ തങ്കച്ചന് എന്നിവര്‍ നേതൃത്വം നല്‍കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും, ജില്ലാ പഞ്ചായത്ത് ഹാളിലും നടക്കുന്ന പരിശീലനത്തില്‍ 182 പേര് പങ്കെടുക്കും. ഒക്ടോബര്‍ 27 ന് ക്യാമ്പ് സമാപിക്കും.
ഇന്ത്യ ലിറ്ററസി പ്രോഗ്രാം വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യകത; എം.എല്‍.എ
Home /ജില്ലാ വാർത്തകൾ/വയനാട്/ഇന്ത്യ ലിറ്ററസി പ്രോഗ്രാം വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യകത; എം.എല്‍.എ
