സമഗ്രശിക്ഷാ കേരള, ഇരിങ്ങാലക്കുട ബി ആർ സി യുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു. മെട്രോയിലും ബോട്ടിലും ബസിലും ടിക്കറ്റ് എടുത്ത് അവർ യാത്രചെയ്തു. ഇരിഞ്ഞാലക്കുട ബ്ലോക്ക് പരിധിയിലുളള പൊതുവിദ്യായലങ്ങളിൽ നിന്നായി 29 ഭിന്നശേഷി കുട്ടികളാണ് പഠനയാത്ര നടത്തിയത്. ഇരിങ്ങാലക്കുട റെയിൽവെ സ്റ്റേഷനിൽ നിന്നും രാവിലെ 8.30ന് തുടങ്ങിയ പഠനയാത്ര കെ കെ രാമചന്ദ്രൻ എംഎല്‍എ ഫ്ലാഗ് ഓഫ്‌ ചെയ്തു. വിവിധ തരം വാഹനങ്ങളിലൂടെ യാത്രകളും എറണാകുളം ജില്ലയിലെ വിവിധ സ്ഥാപനങ്ങൾ പരിചയപ്പെടലും പാർക്കിലുളള കളികളും കഴിഞ്ഞ് മനംനിറഞ്ഞ് ട്രെയിനിൽ അവർ മടങ്ങി. രക്ഷിതാക്കളും ബി ആർ സി ജീവനക്കാരും കുട്ടികളെ അനുഗമിച്ചു.