മുണ്ടക്കര എ.യു.പി സ്കൂൾ എൺപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സൈന്യത്തിന്റെ സഹായത്തോടെ സംഘടിപ്പിച്ച ആയുധപ്രദർശനം കാണാൻ ജനത്തിരക്ക്. 122 ഇൻഫൻട്രി ബറ്റാലിയൻ (ടി.എ) മദ്രാസ് ആണ് സ്കൂളിൽ ആയുധപ്രദർശനം നടത്തിയത്. വിവിധ തരം റൈഫിളുകൾ, ലൈറ്റ് മെഷിൻ ഗൺ, മീഡിയം മെഷീൻ ഗൺ, മോർട്ടാർ, റോക്കറ്റ് ലോൻജർ വിവിധതരം ഗ്രനേഡുകൾ, ഹെൽമെറ്റ്, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, സൈനിക വാഹനങ്ങൾ തുടങ്ങിയവ പ്രദർശനത്തിലുണ്ടായിരുന്നു.
കമാന്റിങ്ങ് ഓഫീസർ ഡി.നവീൻ ബെൻജിത് പരിപാടി ഉദ്ഘാടനം ചെയ്തു. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സിജു. ആർ.സി, പിടിഎ പ്രസിഡന്റ് മനോജ് എടന്നൂർ എന്നിവർ സംസാരിച്ചു. എം.ഷാജു സ്വാഗതവും ഹെഡ്മാസ്റ്റർ കെ.സന്തോഷ് നന്ദിയും പറഞ്ഞു.