സംസ്ഥാന ഫിഷറീസ് വകുപ്പ് ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകൾച്ചർ മുഖേന നടപ്പിലാക്കുന്ന വനാമി ചെമ്മീൻ കൃഷി പദ്ധതിയുടെ കൺസൾട്ടന്റായി 10 മാസ കാലയളവിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള BFSc ഡിഗ്രിയോ അക്വാകൾച്ചർ വിഷയത്തിലെ ബിരുദാനന്തര ബിരുദമോ നേടിയവരും ചെമ്മീൻ കൃഷിയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ സ്ഥാപനങ്ങൾക്ക് വനാമി ചെമ്മീൻ കൃഷി നടപ്പിലാക്കുന്നതിന് കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്നവർക്കും, അന്തർദേശീയ പരിശീലനം നേടിയവർക്കും മുൻഗണന നൽകും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം യാത്ര ചെലവ് ഉൾപ്പെടെ പ്രതിഫലമായി 1,00,000 രൂപ നൽകും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓൺലൈനായോ തപാൽമാർഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ ഏപ്രിൽ 5 നകം ലഭ്യമാക്കണം. അപേക്ഷകൾ അയക്കേണ്ട വിലാസം: ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അഗ്രികൾച്ചർ കേരള (എഡിഎകെ), ടിസി 29/3126, റീജ, മിൻജിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം-695 014. ഫോൺ: 0471 2322410. ഇ-മെയിൽ: adaktvm@gmail.com.