എടവക ഗ്രാമപഞ്ചായത്തില്‍ ലഘു പാനീയ വിതരണം ‘അതിഥി ദേവോ ഭവ’ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് ഓഫീസ്സിലെത്തിയ കെ.എസ് സൗദാമിനിക്ക് ലഘു പാനീയവും ബിസ്‌ക്കറ്റും നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജംസീറ ശിഹാബ് അദ്ധ്യക്ഷത വഹിച്ചു. കാലാവസ്ഥയ്ക്ക് അനുസൃതമായ രീതിയിലുള്ള ലഘു പാനീയങ്ങളായിരിക്കും എല്ലാ ദിവസവും സേവനത്തിനായി പഞ്ചായത്തില്‍ എത്തുന്നവര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുക. ഏപ്രില്‍, മെയ് മാസങ്ങളില്‍ ആയ്യൂര്‍വേദ വിധിപ്രകാരമുള്ള എനര്‍ജി ഡ്രിങ്കായിരിക്കും വിതരണം ചെയ്യുക. ലഘു പലഹാരവും ഇതോടൊപ്പം നല്‍കും.

ചടങ്ങില്‍ സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ജെന്‍സി ബിനോയി, ശിഹാബ് അയാത്ത്, മെമ്പര്‍മാരായ ബ്രാന്‍ അഹമ്മദ് കുട്ടി, വിനോദ് തോട്ടത്തില്‍, കെ. ഷറഫുന്നീസ, ഗിരിജ സുധാകരന്‍, ഷില്‍സണ്‍ മാത്യു, സി.സി സുജാത, സെക്രട്ടറി എന്‍. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.