കണ്‍സ്യൂമര്‍ ഫെഡ് സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകള്‍ക്ക് തുടക്കം
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പിലാക്കി വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത വാനോളം ഉയർത്താൻ സർക്കാരിന് സാധിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനവും മെഗാ ത്രിവേണി സ്റ്റുഡൻസ് മാർക്കറ്റിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ് തന്നെ പാഠപുസ്തകങ്ങൾ എത്തിക്കാൻ സർക്കാരിന് കഴിഞ്ഞു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ എണ്ണം വർധിക്കുകയും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളം മാറുകയും ചെയ്തെന്ന് മന്ത്രി പറഞ്ഞു. സ്റ്റുഡൻസ് മാർക്കറ്റിന്റെ പ്രവർത്തനങ്ങളിലൂടെ സ്കൂൾ വിപണിയിൽ വളരെ ഫലപ്രദമായി ഇടപെടാൻ കൺസ്യൂമർഫെഡിന് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
മുതലക്കുളം ത്രിവേണി സൂപ്പര്‍മാര്‍ക്കററ്റിൽ നടന്ന ചടങ്ങിൽ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് അധ്യക്ഷത വഹിച്ചു. ത്രിവേണി നെയിംസ്ലിപ്പിന്റെ പ്രകാശനം ചെയര്‍മാന്‍ എം. മെഹബൂബ് നിർവഹിച്ചു.
സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡ് മുഖേന സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലാണ് സ്റ്റുഡന്റ്സ് മാർക്കറ്റുകൾ സംഘടിപ്പിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ 35 കേന്ദ്രങ്ങളിലാണ് സഹകരണ സംഘങ്ങളുടെ നേത്യത്വത്തില്‍ സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് ആരംഭിക്കുന്നത്. മെച്ചപ്പെട്ട പഠനത്തിന് മികച്ച പഠനോപകരണങ്ങള്‍ എന്നതാണ് സ്‌കൂള്‍ മാര്‍ക്കറ്റ് കൊണ്ട് ലക്ഷ്യമിടുന്നത്.
ഗുണമേന്മയും വിലക്കുറവും ഉറപ്പ് വരുത്തിയാണ് പഠനോപകരണങ്ങള്‍ സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകളിലൂടെ ലഭ്യമാക്കുന്നത്. അധ്യയന വര്‍ഷാരംഭത്തിൽ വിപണിയിലുണ്ടാകുന്ന വിലക്കയറ്റം തടയാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ഫെഡ് മുഖേന ത്രിവേണി സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകൾ ആരംഭിക്കുന്നത്. മെയ് മൂന്ന് മുതൽ 20 വരെയാണ് സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റിന്റെ പ്രവർത്തനം.
കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ഗോകുല്‍ദാസ് കോട്ടയില്‍, കോഴിക്കാട് ടൗണ്‍ കോ-ഓപറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ടി.വി.നിര്‍മലന്‍, പാക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പ്രശാന്ത് കുമാര്‍, കേരളബാങ്ക് റീജ്യണല്‍ മാനേജര്‍ അബ്ദുള്‍ മുജീബ്.സി, സഹകരണവകുപ്പ് സീനിയർ ഇൻസ്പെകടർ അനൂജ്.എം.കെ, കൺസ്യൂമർഫെഡ് സീനിയർ മാനേജർ സുരേഷ് ബാബു. സി, കണ്‍സ്യൂമര്‍ഫെഡ് റീജ്യണല്‍ മാനേജര്‍ പി.കെ.അനില്‍ കുമാര്‍, അസി. റീജ്യണല്‍ മാനേജര്‍ വൈ.എം. പ്രവീണ്‍ എന്നിവർ സംസാരിച്ചു.