2023 -24 സാമ്പത്തിക വർഷം പന്തലായനി അഡീഷണൽ ശിശുവികസന ഓഫീസർക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിലേക്കായി മത്സരാധിഷ്ഠിത ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോറത്തിന്റെ വില : 480 രൂപ + 18 ശതമാനം ജി എസ് ടി. പ്രതിമാസ വാടക 800 കിലോമീറ്ററിന് പരമാവധി 20,000 രൂപയും അധികരിച്ച് വരുന്ന ഓരോ കിലോമീറ്ററിനും പതിനഞ്ച് രൂപ നിരക്കില്‍ പരമാവധി 250 കിലോമീറ്റര്‍ വരെയുമാണ്.

വാഹനത്തിന്‌ ടാക്സി പെര്‍മിറ്റ്‌ ഉള്‍പ്പടെ നിയമം അനുശാസിക്കുന്ന എല്ലാ രേഖകളും ഉണ്ടായിരിക്കേണ്ടതാണ്‌. ജൂൺ 19 രാവിലെ 12.30 മണി വരെ ടെണ്ടര്‍ ഫോറം വില്‍ക്കും . ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി : ജൂൺ 19 രണ്ട് മണി വരെ. പൂരിപ്പിച്ച ടെണ്ടറുകൾ അന്നേ ദിവസം രണ്ടരക്ക് തുറക്കുന്നതാണ്. ടെണ്ടറുകൾ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കേണ്ടതും കവറിന്‌ പുറത്ത്‌ ‘വാഹനം വാടകയ്ക്ക് എടുക്കുന്നതിനുള്ള ടെണ്ടർ’ എന്ന്‌ രേഖപ്പെടുത്തേണ്ടതുമാണ്‌. കൂടുതൽ വിവരങ്ങൾക്ക് : 0496-2621190