കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് നടത്തിയ ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തു പരീക്ഷ 2022 വിജയിച്ചവര്‍ക്കുള്ള പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ 19 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ (ഞായര്‍ ഒഴികെ) രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ മലമ്പുഴ ഗവ ഐ.ടി.ഐയില്‍ നടക്കും. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ രണ്ട് ദിവസം മുന്‍പ് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുമായി ബന്ധപ്പെടണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2972023.