സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന നാലാം തരം ഏഴാം തരം തുല്യതാ മികവുത്സവം സാക്ഷരത പരീക്ഷകളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. സ്‌പെഷ്യല്‍ പെര്‍മിഷനില്‍ വീട്ടില്‍ പരീക്ഷ എഴുതുന്ന ഭിന്നശേഷി പഠിതാവായ തളിക്കുളം ഗ്രാമപഞ്ചായത്തിലെ അനീഷ അഷറഫിന് ചോദ്യപേപ്പര്‍ നല്‍കി സാക്ഷരത പരീക്ഷകള്‍ക്ക് തുടക്കം കുറിച്ചു.

ജില്ലയില്‍ ഏഴാംതരം തുല്യതാ പരീക്ഷ 16 കേന്ദ്രങ്ങളിലായി 311 പേരും, നാലാം തരം 14 കേന്ദ്രങ്ങളിലായി 212 പേരും, മികവുത്സവം സാക്ഷരതാ പരീക്ഷ 13 കേന്ദ്രങ്ങളിലായി 438 പേരുമാണ് പരീക്ഷ എഴുതുന്നത്. ഏഴാം തരം തുല്യതാ പരീക്ഷ ഇന്നലെയും ഇന്നും (ഞായര്‍) നാലാം തരം തുല്യതാ പരീക്ഷയും മികവുത്സവം സാക്ഷരതാ പരീക്ഷയും ഇന്നും (ഞായറാഴ്ച) നടക്കും.

ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗംപി എം അഹമ്മദ്, തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത, പി കെ അനിത ടീച്ചര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം എം കെ ബാബു, സാക്ഷരതാ മിഷന്‍ കോഡിനേറ്റര്‍ സജി തോമസ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജോയ്സി സ്റ്റീഫന്‍, ഓര്‍ഫനേജ് കൗണ്‍സിലര്‍മാരായ മാല രമണന്‍, എന്‍ ദിവ്യ, സാമൂഹ്യനീതി ഓഫീസ് എന്‍ ഷൈജു, സാക്ഷരത പ്രേരക്മാരായ കെ പി ശോഭ, കെ പി ഷീന, എം ആര്‍ മിനി, അനീഷയുടെ മാതാപിതാക്കളായ പണിക്ക വീട്ടില്‍ അഷറഫ്, ഫാത്തിമ, അധ്യാപകരായ സജീവന്‍ തോട്ടപ്പറമ്പത്ത്, അനിത, ശ്രീജ, ആശ തരിയന്‍, പൂനം അബ്രഹാം, മീര തുടങ്ങിയവര്‍ പങ്കെടുത്തു