മാലിന്യമുക്തം നവകേരളം പദ്ധതിയുടെ പുരോഗതി വിലയിരുത്താനും തുടര്പ്രവര്ത്തനങ്ങള് ചര്ച്ച ചെയ്യാനും ജില്ലാതല ക്യാമ്പയിന് സെക്രട്ടറിയറ്റ് യോഗം ചേര്ന്നു. ജില്ലയിലെ മാലിന്യനിര്മാര്ജനം കൂടുതല് കാര്യക്ഷമമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്ത്തനങ്ങളില് നേരിട്ടുള്ള ഇടപെടല് ആവശ്യമാണെന്ന് യോഗം വിലയിരുത്തി.

ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ കളക്ടർ പ്രഖ്യാപിച്ച കളക്ടേഴ്സ് ട്രോഫി നൽകുന്നതിന് വാർഡ് മെമ്പർമാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്മാരുടെയും യോഗം ഡിസംബർ 13ന് രാവിലെ 10:30ന് വിജ്ഞാൻ സാഗർ ഹാളിൽ നടത്താൻ തീരുമാനിച്ചു.

യൂസര് ഫീ ശേഖരണം വര്ധിപ്പിക്കല്, മാലിന്യമുക്ത പദ്ധതികളുടെ ഫണ്ട് വിനിയോഗം തുടങ്ങിയവ സംബന്ധിച്ച് ചര്ച്ച ചെയ്യാന് ഡിസംബര് 15ന് ആസൂത്രണ സമിതി യോഗം ചേരാന് തീരുമാനിച്ചു. 25 ശതമാനത്തില് താഴെ യൂസര് ഫീ ശേഖരിക്കുന്ന പഞ്ചായത്തുകളെ കേന്ദ്രീകരിച്ച് പ്രവര്ത്തനം നടത്തും.

എം സി എഫ്, ആർ ആർ എഫ് നടത്തിപ്പിനെ കുറിച്ചുള്ള എ എസ്, വി ഇ ഒ, ഹരിതകർമ്മസേന പ്രസിഡൻറ്, സെക്രട്ടറി എന്നിവർക്കുള്ള പരിശീലനം മൂന്ന് കേന്ദ്രങ്ങളിലായി ഡിസംബർ 8,11,12 തീയതികളിൽ നടത്താൻ തീരുമാനിച്ചു.

മാലിന്യ നിര്മാര്ജന പ്രവര്ത്തനങ്ങളില് പങ്കാളികളാവാനും സഹകരണം ഉറപ്പാക്കാനും ജില്ലയിലെ വിവിധ വ്യാപാരി വ്യവസായി സംഘടനാ മേധാവികളുടെ ഡിസംബർ 18ന് രാവിലെ 10ന് അനക്സ് ഹാളിൽ നടത്താനും തീരുമാനമായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററിന്റെ അധ്യക്ഷതയില് ചേമ്പറില് ചേര്ന്ന യോഗത്തില് തദ്ദേശസ്വയംഭരണം ജോയിന്റ് ഡയറക്ടര് അരുണ് രംഗന്, പ്ലാനിംഗ് ബോര്ഡ് എസ് ആര് ജി അംഗം അനൂപ് കിഷോര്, നവകേരളം കര്മ്മപദ്ധതി ജില്ലാ കോര്ഡിനേറ്റര് സി ദിദിക, കുടുംബശ്രീ ജില്ലാ മിഷന് കോര്ഡിനേറ്റര് ഡോ. എ കവിത, ഡെപ്യൂട്ടി ഡി പി ഒ എ ഡി ജോസഫ്, വകുപ്പ് ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു.