ഭാവികേരളത്തെ സൃഷ്ടിക്കാനായി പൊതുജനാഭിപ്രായം സ്വീകരിക്കുന്ന ചരിത്രദൗത്യവുമായാണ് മന്ത്രിസഭ മുഴുവന്‍ ജനസമക്ഷമെത്തുന്നതെന്ന് പട്ടികജാതി- പട്ടികവര്‍ഗ- ദേവസ്വം- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ചെമ്മന്തൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍പുനലൂര്‍ നവകേരള സദസില്‍ സംസാരിക്കുകായയിരുന്നു അദ്ദേഹം. കക്ഷി, രാഷ്ട്രീയ, ജാതിമത ചിന്തയ്ക്ക് അതീതമായി കേരള മന്ത്രിസഭയെ ജനങ്ങള്‍ ഹൃദയപൂര്‍വം സ്വീകരിക്കുന്നതാണ് അനുഭവം.

അതിദാരിദ്ര്യ നിര്‍മാര്‍ജനം എന്ന ആശയം മുന്നോട്ടുവെച്ച മാതൃകയാണിവിടെയുള്ളത്. 2025  നവംബര്‍ ഒന്നിന് കേരളം പൂര്‍ണമായും വിശപ്പുരഹിത സംസ്ഥാനമായി മാറും. നീതി ആയോഗ് പ്രസിദ്ധീകരിച്ച കണക്കുകള്‍പ്രകാരം  രാജ്യത്ത് ഏറ്റവുംകുറവ് അതിദരിദ്രരുള്ള സംസ്ഥാനമാണ് കേരളം. സര്‍ക്കാര്‍ 2016 മുതല്‍ സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളുടെ ശ്രമഫലമാണിത്.

കഴിഞ്ഞ ഏഴര വര്‍ഷക്കാലയളവില്‍  58,504 കോടി രൂപയാണ്  പെന്‍ഷന്‍ ഇനത്തില്‍ സര്‍ക്കാര്‍ നല്‍കിയത്. രാജ്യത്ത് പലയിടത്തും വര്‍ഗീയതയുടെ ഭാഗമായി മനുഷ്യരെ ഭിന്നിപ്പിക്കുമ്പോള്‍ വികസനത്തിന്റെ ആശയമാണ് കേരളം മുന്നോട്ട് വയ്ക്കുന്നത്.  എന്നാല്‍ ഇതിനെതിരെ ഒരുമയുടെ സന്ദേശം മുന്‍നിര്‍ത്തി കേരളം മുന്നോട്ടുതന്നെ പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.