മലപ്പുറം വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയിലെ ഇൻസ്‌പെക്ടർ പി. ജോതീന്ദ്രകുമാറിന് 2023 വർഷത്തെ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം.
തിരൂർ, പെരിന്തൽമണ്ണ, എടക്കര, വഴിക്കടവ്, കരുവാരക്കുണ്ട്, വടക്കേക്കാട്, അന്തിക്കാട്, പാലക്കാട് സൗത്ത്, കണ്ണവം എന്നീ പോലീസ് സ്റ്റേഷനുകളിൽ സർക്കിൾ ഇൻസ്‌പെകടറായി ജോലി ചെയ്തിട്ടുണ്ട്.

2015ൽ സ്തുത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ, 2016ൽ സോഷ്യൽ പോലീസിങ്ങിനും 2020ൽ കുറ്റാന്വേഷണ മികവിനുമായി രണ്ടുതവണ സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ, 2021ൽ ഓപ്പറേഷണൽ എക്‌സ്‌ലൻസ് ഡി.ജി.പിയുടെ കമന്റേഷൻ ഡിസ്‌ക് അവാർഡ്, 2022ൽ കറ്റാന്വേഷണ മികവിനുള്ള വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയുടെ ബാഡ്ജ് ഓഫ് ഹോണർ എന്നീ പുരസ്‌കാരങ്ങളും, 97 സർവ്വീസ് എൻട്രികളും ലഭിച്ചിട്ടുണ്ട്.