പശ്ചാത്തല വികസന മേഖലയില്‍ റോഡുകളുടെ പുനരുദ്ധാരണത്തിന് 10 കോടി രൂപയും മാറ്റിവെച്ചു. പ്രത്യേക ഘടക പദ്ധതികളുടെ ഭാഗമായി പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ സമഗ്ര പുരോഗതിക്കായി 26 കോടി രൂപ, വീടും സ്ഥലവും ഇല്ലാത്തവര്‍ക്കായി അഞ്ചു കോടി, ഭവന സുരക്ഷയ്ക്കായി അഞ്ചു കോടി, പട്ടികജാതി കോളനികളുടെ സമഗ്രവികസനത്തിനായി 3.5 കോടി രൂപ, പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ്-2.5 കോടി, പഠന മുറി- ഒരു കോടി, പട്ടികജാതി/ പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ കുടിവെള്ള പദ്ധതിക്കായി മൂന്ന് കോടി രൂപ, മത്സര പരീക്ഷാ പരിശീലനത്തിന് 20 ലക്ഷം രൂപ തുടങ്ങിയവയും വിലയിരുത്തി.പ്രധാന പദ്ധതികളും വകയിരുത്തിയ തുകയും
• മലപ്പുറം നഗരത്തില്‍ സഹകരണ ബിസിനസ് സിറ്റി സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ
• കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതിന് ആറു കോടി രൂപ
• സ്കൂളുകളുടെ ആധുനിക വത്കരണവും ഹൈടെക് ലാബ് സജ്ജീകരിക്കലും- 25 കോടി,
• സ്കൂളുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് സ്ഥാപിക്കല്‍- മൂന്നു കോടി,
• തിരൂര്‍ ജില്ലാ ആശുപത്രി വികസനത്തിന് പുതിയ ഭൂമി വാങ്ങുന്നതിന് രണ്ടു കോടി,
• രാത്രി കാലങ്ങളില്‍ തനിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ക്ക് സുരക്ഷിത താമസത്തിന് മലപ്പുറത്ത് ലേഡീസ് ഹോസ്റ്റല്‍ സ്ഥാപിക്കുന്നതിന് രണ്ടു കോടി,
• അങ്കണവാടികളോട് ചേര്‍ന്ന് സ്ത്രീകള്‍ക്ക് മാത്രമായി ജിംനേഷ്യം/വെല്‍നസ്സ് സെന്ററുകറും പൊതു ഇടങ്ങളില്‍ റസ്റ്റ് റൂമുകളും നിര്‍മിക്കുന്നതിനായി എട്ടു കോടി,,
• ഭിന്ന ശേഷി സൗഹൃദ ജില്ല പദ്ധതിക്കായി 10 കോടി
• വാരിയംകുന്നന്‍ കുഞ്ഞഹമ്മദാജി, പൂക്കോട്ടൂര്‍ യുദ്ധ സ്മാരകങ്ങള്‍ക്ക് 2.5 കോടി
• ചുങ്കത്തറയില്‍ ഫാം ടൂറിസം പദ്ധതിയ്ക്കായി അഞ്ചു കോടി
• ഭിന്നശേഷിക്കാര്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ തെറാപ്പി സെന്ററുകള്‍- രണ്ടു കോടി രൂപ
• ട്രാന്‍സ് ജെന്‍ഡേഴ്സിന്റെ പുനരധിവാസവും നവോത്ഥാനവും- 50 ലക്ഷം
• വണ്ടൂര്‍ ഹോമിയോ കാന്‍സര്‍ സെന്ററില്‍ പേ വാര്‍ഡ്- 50 ലക്ഷം
• വാണിജ്യാടിസ്ഥാനത്തില്‍ ഗുണമേന്മയുള്ള മാട്ടിറച്ചി വിതരണ സംവിധാനം- രണ്ടു കോടി
• ‘ജീവിത ശൈലി രോഗ വിമുക്ത ജില്ല’ പദ്ധതിക്ക് 50 ലക്ഷം
• പെരിട്ടൊനിയല്‍ ഡയാലിസിസ് രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ്- 50 ലക്ഷം
• ഗുണമേന്മയുള്ള വെറ്റില ഉല്‍പാദിപ്പിച്ച് അയല്‍ സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി- ഒരു കോടി രൂപ.
ബജറ്റ് സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, അംഗങ്ങള്‍, സെക്രട്ടറി എസ്. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.