എ.പി.ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ സർവകലാശാലയുടെ സഹകരണത്തോടെ ഗവ. എൻജിനീയറിങ് കോളേജ്, ബാർട്ടൺഹില്ലിൽ നടത്തിവരുന്ന എം.ടെക് ട്രാൻസിലേഷണൽ എൻജിനീയറിങ് പ്രോഗ്രാമിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഈ ദ്വിവത്സര കോഴ്സിൽ ആദ്യവർഷം ഗവൺമെന്റ് എൻജിനീയറിങ് കോളേജിലും രണ്ടാം വർഷം ഐ ഐ ടി കളിൽ ഇന്റേൺഷിപ്പിനും ക്രെഡിറ്റ് ട്രാൻസ്ഫറിനും അവസരം ഉണ്ട്. കൂടാതെ ‘Earn While You Learn’ പദ്ധതി വഴി വ്യവസായ സ്ഥാപനങ്ങളിലേക്ക് രണ്ടാം വർഷം പ്രോജക്ടുകൾക്കും അവസരം ലഭിക്കും. ഏതെങ്കിലും എൻജിനീയറിങ് ശാഖയിൽ ബി.ടെക് പാസായവർക്ക് ഈ കോഴ്സിൽ അഡ്മിഷൻ നേടാം. സ്പോട്ട് അഡ്മിഷൻ തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളേജിലെ റ്റി.പി.എൽ.സി. യിൽ വച്ച് ആഗസ്റ്റ് 7ന് രാവിലെ 10ന് നടത്തും. വിശദ വിവരങ്ങൾക്ക്: www.gecbh.ac.in/ www.tplc.gecbh.ac.in, ഫോൺ: 7736136161, 9995527866, 9995527865.
