സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പുറപ്പെടുവിക്കുന്ന ദുരന്ത നിവാരണവുമായും രോഗപ്രതിരോധ പ്രവർത്തനവുമായും മദ്യം, പുകയില, മയക്കുമരുന്ന് എന്നിവയ്ക്കെതിരെയുള്ള ബോധവൽക്കരണവുമായും ബന്ധപ്പെട്ട ഉത്തരവുകൾ, നടപടിക്രമങ്ങൾ, അറിയിപ്പുകൾ, സന്ദേശങ്ങൾ, പരസ്യങ്ങൾ, സർക്കുലറുകൾ ഉൾപ്പെടെ എല്ലാ രേഖകളും മലയാളത്തിൽത്തന്നെയായിരിക്കണമെന്ന് നിർദ്ദേശിച്ച് ഉദ്യോഗസ്ഥ-ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് ഉത്തരവിറക്കി. ഇത്തരം അറിയിപ്പുകളും പരസ്യങ്ങളും മലയാളത്തിലായിരിക്കണമെന്ന് ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
