അങ്കണവാടി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പോഷകാഹാരമാസാചരണ പരിപാടിക്ക് കഞ്ഞിക്കുഴി പഞ്ചായത്തിൽ തുടക്കമായി. പതിനാറാം വാർഡിലെ 39 ാം നമ്പർ കളത്തിവീട് അങ്കണവാടിയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. വ്യത്യസ്തതരം വിഭവങ്ങളാണ് പഞ്ചായത്തിലെ ഓരോ അങ്കണവാടിയിലും പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്നത്.
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന 30 അങ്കണവാടികളിലും പഞ്ചായത്തംഗങ്ങൾ പോഷകാഹാര മാസാചരണത്തിന്റെ ഉദഘാടനം നിർവഹിച്ചു. നാട്ടിൻപുറങ്ങളിൽ സുലഭമായി ലഭിക്കുന്ന പോഷകസമ്യദ്ധമായ പച്ചക്കറികളും ഫലവർഗങ്ങളും ഇലക്കറികളും ശേഖരിച്ചാണ് രുചികരമായ ഭക്ഷണം തയ്യാറാക്കുന്നത്. അങ്കണവാടി തലത്തിലുള്ള നിരീക്ഷണ സമിതിയുടെയും രക്ഷകർത്താക്കളുടെയും സഹായങ്ങൾ പദ്ധതിക്കായി ഉറപ്പു വരുത്തിയിട്ടുണ്ട്.
