ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കുട്ടനാട് താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുട്ടനാട് താലൂക്ക് പരിധിയിലുള്ള സംരംഭ കര്‍ക്കായി ഒക്ടോബര്‍ എട്ടിന് എം എസ് സ്വാമിനാഥന്‍ നെല്ല് ഗവേഷണ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ വ എംഎസ്എംഇ – ക്‌ളിനിക് 2025 സംഘടിപ്പിക്കുന്നു. ഈ പരിപാടിയില്‍ പഞ്ചായത്ത് ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍, മലീനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിക്കായുള്ള നടപടിക്രമങ്ങള്‍, എംഎസ്എംഇ ആന്‍ഡ് ഫൈനാന്‍ഷ്യല്‍ മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ അതത് മേഖലയിലെ വിദഗ്ധർ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതായിരിക്കും. താൽപര്യമുള്ളവര്‍ കുട്ടനാട് താലൂക്ക് വ്യവസായ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍ : 9567241940 (ഐ ഇ ഒ വെളിയനാട് ബ്ലോക്ക് ) 9447860083 (ഐ ഇ ഒ ചമ്പക്കുളം ബ്‌ളോക്ക്)