സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും സംഘടിപ്പിക്കുന്ന വികസനസദസ്സുകളില്‍ മുതുകുളം പഞ്ചായത്തിന്റെ വികസന സദസ്സ് ഒക്ടോബർ 10 ന് രാവിലെ 10.30 ന് മുതുകുളം നമ്പാട്ട് മുന്നില എൻഎസ്എസ് കരയോഗം ഹാളിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ വി ജ്യോതിപ്രഭ ഉദ്ഘാടനം ചെയ്യും. വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ അവതരണം, ഗ്രാമപഞ്ചായത്തിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട് പ്രകാശനം, പൊതുചർച്ച എന്നിവ സദസ്സിൻ്റെ ഭാഗമായി നടക്കും. ഉദ്ഘാടന
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജി ലാൽമാളവ്യ അധ്യക്ഷനാകും. റിസോഴ്സ് പേഴ്സൺ ജി വിനോദ്കുമാർ സംസ്ഥാന സർക്കാരിൻ്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ അവതരിപ്പിക്കും. പഞ്ചായത്ത് സെക്രട്ടറി എൻ അനിൽകുമാർ പഞ്ചായത്തിന്റെ നേട്ടങ്ങൾ അവതരിപ്പിക്കും. സ്ഥിരംസമിതി അധ്യക്ഷൻ യു പ്രകാശ് ഓപ്പൺ ഫോറം നയിക്കും. ഗ്രാമവാസികള്‍, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
